കുരുമുളക് സംഭരണം, വഴികള്‍ കഠിനം
വിപണിവിശേഷം / കെ.ബി. ഉദയഭാനു ആഗോള റബർ വിപണി മൂന്നാം വാരവും ബുള്ളിഷ് ട്രെൻഡിൽ. ഉത്പാദക രാജ്യങ്ങളിലെ കനത്ത മഴയും യെന്നിന്റെ മൂല്യത്തകർച്ചയും കാരണം ടോക്കോമിൽ 328 യെന്നിലെ പ്രതിരോധം വിപണി മറികടന്നു. കുരുമുളക് സംഭരണം കഠിനമെന്റയ്യപ്പാ!, ഉത്തരേന്ത്യക്കാർ ചരക്കിനായി പരക്കം പായുന്നു. നാളികേരോത്പന്നങ്ങൾക്കു തളർച്ച. ആഭരണകേന്ദ്രങ്ങളിൽ സ്വർണവില താഴ്ന്നു. ചൂടുപിടിച്ച് റബർ കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ ഏഷ്യയിൽ റബർ വീണ്ടും ചൂടുപിടിക്കുന്നു. വ്യവസായികളുടെ പ്രതീക്ഷയ്ക്കൊത്ത് ഷീറ്റും ലാറ്റക്സും ജൂണ്‍ ആദ്യപകുതിയിൽ ലഭിക്കില്ലെന്ന സൂചന വിപണിയുടെ അടിയൊഴുക്കിൽ മാറ്റമുണ്ടാക്കി. മുഖ്യ കയറ്റുമതി രാജ്യമായ തായ്ലൻഡിലെ കാലാവസ്ഥാമാറ്റം അവരുടെ റബർ ഉത്പാദനത്തിൽ വിള്ളലുളവാക്കുമെന്ന കാര്യം മുൻവാരത്തിൽ വ്യക്തമാക്കിയതു ശരിവയ്ക്കുന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. ടാപ്പിംഗ് സ്തംഭനം വിട്ടുമാറാൻ സമയമെടുക്കുമെന്നു മനസിലാക്കി ഫണ്ടുകൾ ജപ്പാൻ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളിൽ നിക്ഷേപത്തിന് ഉത്സാഹിച്ചു. ഒസാക്ക എക്സ്ചേഞ്ചിൽ റബർ നാലു മാസത്തിനിടയിൽ ആദ്യമായി തുടർച്ചയായി മൂന്നാഴ്ചകളിൽ മുന്നേറി. റബർവില മൂന്നു ശതമാനത്തിനടുത്ത് ഉയർന്നു. ജനുവരിക്കുശേഷം ഇത്തരമൊരു കുതിപ്പ് ആദ്യമാണ്. മേയ് അവധി 316 യെന്നിൽനിന്നും മുൻവാരം സൂചിപ്പിച്ച 328 യെന്നിലെ പ്രതിരോധം കടന്ന് വെള്ളിയാഴ്ച 329 യെന്നിലെത്തി. പുതിയ സാഹചര്യത്തിൽ സെപ്റ്റംബർ റബർ 359 യെൻ വരെ മുന്നേറാൻ ശ്രമം നടത്താം. ടയർ കന്പനികൾ അസ്വസ്ഥർ വിദേശത്തുനിന്നു കർഷകർക്ക് അനുകൂലമായ വാർത്തകൾ ഇന്ത്യൻ ടയർ കന്പനികളെ അസ്വസ്ഥരാക്കി. ഇതോടെ കഴിഞ്ഞവാരം അവർ ഷീറ്റുവില ഉയർത്തി. നാലാം ഗ്രേഡ് 18,200 രൂപയിൽനിന്ന് 18,800ലേക്കു കയറി. അഞ്ചാം ഗ്രേഡ് 400 രൂപ വർധിച്ച് 18,400 രൂപയായി. ഒട്ടുപാൽ 11,800ലും ലാറ്റക്സ് 12,600 രൂപയിലുമാണ്. പ്രതീക്ഷിച്ചതിലും നേരത്തേയുള്ള മഴയുടെ വരവുമൂലം പല ഭാഗങ്ങളിലും റെയിൻ ഗാർഡ് ഇടാൻ കർഷകർക്കായില്ല. മഴ അല്പം ശമിച്ചശേഷം ഒരുക്കങ്ങൾക്കു കർഷകർ തുടക്കം കുറിക്കും. ഉത്തരേന്ത്യക്കാർ കുരുമുളകുസംഭരണത്തിന് ഇറങ്ങിയപ്പോഴാണ് സ്ഥിതി പ്രതീക്ഷിച്ചതിലും കഠിനമെന്ന തിരിച്ചറിവ് അവർക്കുണ്ടായത്. കർഷകരും വൻകിട സ്റ്റോക്കിസ്റ്റുകളും മഴക്കാലം തീരുംവരെ ചരക്കിറക്കുന്നതിലെ നിയന്ത്രണം തുടർന്നാൽ റിക്കാർഡ് വിലയ്ക്ക് അവസരമൊരുങ്ങുമെന്ന നിലപാടിലാണവർ. ഉത്പാദനക്കുറവാണ് അവരെ ഇത്തരം ഒരു നിലപാടിലേക്കു തിരിക്കുന്നതെന്നു വേണം അനുമാനിക്കാൻ. എന്നാൽ, കർഷകരെ ഈ നീക്കത്തിൽനിന്നു പിന്തിരിപ്പിക്കാൻ ഉത്തരേന്ത്യൻ ലോബി എല്ലാ അടവും പയറ്റുന്നുണ്ട്. പിന്നിട്ടവാരം മുളകുവില ക്വിന്റലിന് 1800 രൂപ ഉയർന്ന് അണ്‍ഗാർബിൾഡ് മുളക് 59,000 രൂപയിലും ഗാർബിൾഡ് 61,000 രൂപയിലുമാണ്. വിയറ്റ്നാമിൽ നെട്ടോട്ടം വിയറ്റ്നാമിൽ കുരുമുളകിനായി കയറ്റുമതിക്കാർ നെട്ടോട്ടത്തിലാണ്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള ഓർഡറുകൾ യഥാസമയം കയറ്റി അയയ്ക്കാൻ അല്പം വിയർക്കുമെന്നുതന്നെയാണ് കയറ്റുമതി മേഖലയുടെ വിലയിരുത്തൽ. 2020നുശേഷം വിപണി നിയന്ത്രണം കർഷകരിലേക്കു തിരിഞ്ഞതു വാങ്ങലുകാരെ വട്ടംകറക്കി. വിയറ്റ്നാമിൽ കുരുമുളക് ആഭ്യന്തരവില കിലോ 5000 ഡോംഗ് ഉയർന്ന് 1,16,000ലേക്കു കയറി. ഈ വിലയ്ക്കും മുളകിറക്കാൻ സ്റ്റോക്കിസ്റ്റുകൾ തയാറാകുന്നില്ലെന്നാണു വിവരം. ലഭ്യത കുറഞ്ഞതോടെ ബ്രസീൽ, ഇന്തോനേഷ്യ, കംബോഡിയ എന്നിവിടങ്ങളിലെ മുളകിനെ ആശ്രയിക്കുകയാണു വിയറ്റ്നാം. ജനുവരി-മേയ് 25 കാലയളവിൽ ഏകദേശം 20,000 ടണ്ണിലധികം കുരുമുളക് വിയറ്റ്നാം ഇറക്കുമതി നടത്തിയെന്നാണു സൂചന. മാസാവസാനത്തെ കണക്കുകൾ പുറത്തുവരുന്നതോടെ വില ഇതിലുമുയരാം. തെങ്ങിന് താങ്ങില്ല! നാളികേരോത്പന്നങ്ങൾക്കു തളർച്ച. വ്യവസായികൾ കൊപ്ര സംഭരണം കുറച്ചതും സ്റ്റോക്കുള്ള എണ്ണ വിറ്റുമാറാൻ തമിഴ്നാട് ലോബി നടത്തുന്ന നീക്കങ്ങളും വിപണിയുടെ കരുത്തു ചോർത്തി. ഇതിനിടെ, താങ്ങുവിലയ്ക്കുള്ള കൊപ്ര സംഭരണം അവസാനിപ്പിക്കാൻ തമിഴ്നാട് ഒരുങ്ങുന്ന വിവരവും വിപണിയുടെ ദുർബലാവസ്ഥയിലേക്കാണ് വിരൽചൂണ്ടുന്നത്. 10,000 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട വാരാന്ത്യം, കൊച്ചിയിൽ കൊപ്ര 9900 രൂപയിലാണ്. വെളിച്ചെണ്ണ വില 15,100 രൂപ. കാങ്കയത്ത് കൊപ്ര 9225ലും എണ്ണ 13,200ലുമാണ്. അതേസമയം, കാലവർഷത്തിന്റെ വരവ് കൊപ്രയുടെ തിരിച്ചുവരവിന് അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകൾ. ഏലക്ക മേലോട്ട് ഏലക്കയുടെ വിലക്കയറ്റം തുടരുന്നു. വിൽപ്പനയ്ക്കെത്തുന്ന ചരക്കത്രയും ഇടപാടുകാർ ശേഖരിക്കുന്നുണ്ട്. അതേസമയം, മഴയുടെ വരവിനിടയിൽ ഉത്പാദകർ തോട്ടങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തി. വേനലിൽ കൃഷിനാശം സംഭവിച്ച ചെടികൾ മാറ്റി പുതിയവ നടുന്നതിനും ഒരുക്കങ്ങൾ തുടങ്ങി. കാലാവസ്ഥാമാറ്റം മുന്നിൽക്കണ്ട് കീടനാശിനി-വളപ്രയോഗങ്ങൾക്കും ഹൈറേഞ്ചിലെ പല ഭാഗങ്ങളും തുടക്കം കുറിച്ചു. വാരാന്ത്യം ശരാശരിയിനങ്ങൾ കിലോ 2300നു മുകളിൽ ഇടംപിടിച്ചപ്പോൾ മികച്ചയിനങ്ങൾ 3000നു മുകളിലാണ്. കേരളത്തിൽ സ്വർണം പവന് 54,720 രൂപയിൽനിന്ന് സർവകാല റിക്കാർഡായ 55,120 വരെ ഉയർന്നശേഷം വാരാവസാനം 53,120ലേക്കു താഴ്ന്നു. റിക്കാർഡ് വിലയിൽനിന്നു പവന് 2000 രൂപ ഇടിഞ്ഞു. വാരാന്ത്യം ഒരു ഗ്രാമിന് വില 6640 രൂപയാണ്.

Source link