WORLD

ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം; ജീവനക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റു


ഡബ്ലിൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഖത്തർ എയർവേയ്‌സ് വിമാനം. ആറ് ജീവനക്കാരുള്‍പ്പെടെ12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ് QR017 വിമാനമാണ് ചുഴിയിൽപ്പട്ടത്. തുർക്കിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടതെന്നും ആറ് യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും പരിക്കേറ്റതായും ഡബ്ലിൻ എയർപോർട്ട് ഔദ്യോ​ഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു.ലണ്ടനിൽ നിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനം ദിവസങ്ങൾക്ക് മുമ്പ് സമാനരീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു. ചൊവ്വാഴ്ച ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽനിന്ന് സിങ്കപ്പൂരിലേക്ക് പുറപ്പെട്ട ബോയിങ് 777-300 ഇ.ആർ. വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. അപകടത്തിൽ 73 കാരൻ മരണപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button