WORLD

ഓസ്ട്രിയയിൽ ഐഎസ് അനുഭാവി അറസ്റ്റിൽ


വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​യി​​​ലെ ഗ്രാ​​​സ് പ​​​ട്ട​​​ണ​​​ത്തി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ ത​​യാ​​റെ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്ന പ​​​തി​​​നാ​​​ലു​​​കാ​​​രി​​​യെ ഓ​​​സ്ട്രി​​​യ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. മോ​​​ണ്ടെനെ​​​ഗ്രോ​​​യി​​​ൽ​​നി​​​ന്നു കു​​​ടി​​​യേ​​​റി​​​യ കു​​​ടും​​​ബ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ളാ​​​ണ് പെ​​​ൺ​​​കു​​​ട്ടി. ‘അ​​​വി​​​ശ്വാ​​​സി’ക​​​ളെ കൊ​​​ല്ലു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി കോ​​​ടാ​​​ലി​​​യും വെ​​​ട്ടു​​​ക​​​ത്തി​​​യു​​​മു​​​ൾ​​​പ്പെ​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ളും അ​​​തി​​​നു​​​വേ​​​ണ്ട കു​​​പ്പാ​​​യ​​​വും പെ​​​ൺ​​​കു​​​ട്ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. സ്റ്റ​​​യ​​​ർ​​​മാ​​​ർ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഗ്രാ​​​സി​​​ലെ യാ​​​ക്കോ​​​മി​​​നി​ ച​​​ത്വ​​​ര​​​ത്തി​​​ൽ കൃ​​​ത്യം ന​​​ട​​​ത്താ​​​നാ​​​ണ് പെ​​​ൺ​​​കു​​​ട്ടി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ താ​​​മ​​​സ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് ആ​​​യു​​​ധ​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ ഐ​​​എ​​​സി​​​ന്‍റെ നി​​​ര​​​വ​​​ധി പ്ര​​​ചാ​​​ര​​​ണ​​​ല​​​ഘു​​​ലേ​​​ഖ​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ഓ​​​സ്ട്രി​​​യ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. താ​​​ൻ ചെ​​​യ്യാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​ക്കി പെ​​​ൺ​​​കു​​​ട്ടി സ​​​മാ​​​ന​​​ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​ർ​​​ക്ക് അ​​​യ​​​ച്ച ഇ​-​​മെ​​​യി​​​ലു​​​ക​​​ൾ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.


Source link

Related Articles

Back to top button