SPORTS
സാത്വിക്-ചിരാഗ് ഒന്നാം റാങ്കിൽ
ക്വലാലംപുർ: ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ലോക പുരുഷ ഡബിൾസ് ബാഡ്മിന്റണ്‍ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. തായ്ലൻഡ് ഓപ്പണ്‍ ഡബിൾസ് ചാന്പ്യന്മാരായതോടെയാണ് ഇന്ത്യൻ സഖ്യം ഒന്നാം സ്ഥാനത്തെത്തിയത്. മാർച്ചിൽ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം സാത്വിക്-ചിരാഗ് സഖ്യം ഈ വർഷം നേടുന്ന രണ്ടാമത്തെ ട്രോഫിയാണ് തായ്ലൻഡ് ഓപ്പണ്‍.
Source link