ഇന്ത്യൻ കീർത്തി
കോബെ (ജപ്പാൻ): ലോക പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ് മെഡൽ നേട്ടത്തിൽ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. 2024 പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ മെഡൽ നേട്ടം 11 ആയതോടെയാണിത്. ചാന്പ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ വേട്ടയാണ്. 2023 പാരീസ് പാരാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 10 മെഡൽ (മൂന്ന് സ്വർണം, നാല് വെള്ളി, മൂന്ന് വെങ്കലം) നേടിയതായിരുന്നു ഇതുവരെയുള്ള മികച്ച നേട്ടം. അഞ്ച് സ്വർണം, നാല് വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് കോബെയിൽ ഇന്ത്യയുടെ 11 മെഡൽ. റിക്കാർഡ് സച്ചിൻ പുരുഷ ഷോട്ട് പുട്ട് എഫ്46 സ്വർണം നിലനിർത്തി ഇന്ത്യയുടെ സച്ചിൻ ഖിലാരി. ഏഷ്യൻ റിക്കാർഡ് കുറിച്ചാണ് സച്ചിന്റെ സ്വർണ നേട്ടം. ഇരുന്പ് ഗോളം 16.30 മീറ്റർ ദൂരേക്ക് എറിഞ്ഞാണ് തന്റെതന്നെ പേരിലുള്ള ഏഷ്യൻ റിക്കാർഡ് സച്ചിൻ ഖിലാരി തിരുത്തിയത്. പുരുഷ ക്ലബ് ത്രോ എഫ്51ൽ ഇന്ത്യയുടെ ധരംബീർ വെങ്കലം സ്വന്തമാക്കി. 17 സ്വർണം, 14 വീതം വെള്ളി, വെങ്കലം എന്നിങ്ങനെ 45 മെഡലുമായി ചൈനയാണ് ചാന്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത്.
Source link