ആമസോൺ പ്രൊപ്പൽ; സ്റ്റാര്‍ട്ടപ്പുകൾക്ക് അപേക്ഷിക്കാം
കൊച്ചി: ഉപഭോക്തൃ ഉത്പന്ന മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ ആഗോള ബിസിനസ് മേഖലയില്‍ വളര്‍ത്താനുള്ള ആമസോണ്‍ പ്രോജക്ട് പ്രൊപ്പലിന്റെ നാലാം സീസണിന് തുടക്കം. വളര്‍ന്നുവരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇ-കൊമേഴ്സ് വിദഗ്ധരുടെ സഹായത്തോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാന്‍ വഴിയൊരുക്കുന്ന പദ്ധതിയാണിത്. 50 സ്റ്റാര്ട്ടപ്പുകള്ക്കുവരെ ആഗോളവിപണിയിലെത്താനും ഇന്ത്യയില്‍നിന്ന് ആഗോള ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനും പ്രൊപ്പല് എസ്4 പിന്തുണ നല്‍കും. എഡബ്ല്യുഎസ് ആക്ടിവേറ്റ് വായ്പകള്‍, ആറു മാസത്തെ സൗജന്യ ലോജിസ്റ്റിക്, അക്കൗണ്ട് മാനേജ്മെന്റ് പിന്തുണ, ആദ്യ മൂന്ന് വിജയികള്‍ക്കായുള്ള ആമസോണിന്റെ 1,00,000 ഡോളര്‍ സംയുക്ത ഗ്രാന്റ് തുടങ്ങിയവയടക്കം 1.5 ദശലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികൾക്കു നൽകുകയെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 14വരെ സമര്‍പ്പിക്കാം.

Source link