CINEMA

ഒടുവിൽ ഉലകനായകനും വിളിച്ചു, ഓടിയെത്തി യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’

ഒടുവിൽ ഉലകനായകനും വിളിച്ചു, ഓടിയെത്തി യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ | Manjummel Boys Kamal Haasan

ഒടുവിൽ ഉലകനായകനും വിളിച്ചു, ഓടിയെത്തി യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’

മനോരമ ലേഖകൻ

Published: May 22 , 2024 10:35 AM IST

1 minute Read

ചിത്രത്തിനു കടപ്പാട്: www.instagram.com/sijudavid_kuttetan/

ഉലകനായകനെ നേരിൽ കണ്ട് യഥാര്‍ഥ മഞ്ഞുമ്മൽ ബോയ്സ് ടീം. മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ ഷാഹിര്‍ അവതരിപ്പിച്ച കുട്ടേട്ടൻ എന്ന കഥാപാത്രത്തിനു പ്രചോദനമായ സിജു ഡേവിഡ് ആണ് ഉലകനായകൻ കമല്‍ഹാസനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ചത്. കമല്‍ഹാസനോടൊപ്പം മഞ്ഞുമ്മൽ സുഹൃത്തുക്കൾ നിൽക്കുന്ന ചിത്രവും സിജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.   

സിനിമ ഹിറ്റായതോടെ മഞ്ഞുമ്മൽ ബോയ്സ് താരങ്ങൾക്കൊപ്പം, യഥാർഥ മഞ്ഞുമ്മൽ ബോയ്സിനും ആരാധകർ ഏറിയിരുന്നു. ഇതിനിടെയാണ് കമൽഹാസനും യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ചെന്നൈയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു സ്വപ്നം യാഥാർഥ്യമായതുപോലെ തോന്നുന്നുവെന്നായിരുന്നു മഞ്ഞുമ്മൽ ബോയ്സ് പ്രതികരിച്ചത്.

നേരത്തെ മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ച താരങ്ങളെയും സംവിധായകനെയും കമൽഹാസൻ നേരിൽ കണ്ടിരുന്നു. കമൽഹാസനു വേണ്ടി സിനിമയുടെ പ്രത്യേക പ്രിമിയർ ഷോയുംസംഘടിപ്പിച്ചിരുന്നു. ‘ഗുണ’ സംവിധായകൻ സന്താനഭാരതിയും പ്രിമിയർ കാണാൻ എത്തിയിരുന്നു. 
ഈ വർഷത്തെ ബ്ലോക് ബസ്റ്റർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ കമല്‍ഹാസന്റെ ‘ഗുണ’ സിനിമയിലെ ‘കൺമണി’ എന്ന ഗാനം ഉപയോഗിച്ചിട്ടുണ്ട്.  കമല്‍ഹാസനു ചിത്രത്തിൽ നന്ദിയും അർപ്പിച്ചിട്ടുണ്ട്.  

മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ സുഹൃദ് സംഘങ്ങളിലൊരാൾ ഗുണ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുന്നതും സുഹൃത്തുക്കളിൽ ഒരാൾ കൂട്ടുകാരനെ രക്ഷിക്കുന്നതുമായ യഥാർഥ സംഭവമാണ് സിനിമയ്ക്ക് ആധാരമായത്.  കുട്ടേട്ടൻ എന്ന വിളിപ്പേരുള്ള സിജു ആണ് കൂട്ടുകാരനെ രക്ഷിക്കാൻ ഗുഹയിൽ ഇറങ്ങിയത്.  ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ സാഹിർ, ശ്രീനാഥ്‌ ഭാസി, ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്പോൾ , ചന്ദു സലിം കുമാർ , ജീൻ പോൾ ലാൽ തുടങ്ങിയവരാണ് പ്രധാന താരങ്ങളായത്.  
ചിത്രം കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും മാറ്റ് അന്യസംസ്ഥാനങ്ങളിലും സൂപ്പർ ഹിറ്റ് ആയിരുന്നു.  സിനിമ ഹിറ്റായതോടെ മഞ്ഞുമ്മൽ ബോയ്സ് താരങ്ങൾക്കൊപ്പം, യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സും സമൂഹമാധ്യമങ്ങളിലെ താരങ്ങളായി മാറി. വർഷങ്ങൾക്കു ശേഷം കൊടൈക്കനാലിൽ എത്തിയ യഥാർഥ മഞ്ഞുമ്മൽ ബോയ്സിനെ ആവേശത്തോടെയാണ് അവിടെയുള്ള നാട്ടുകാർ സ്വീകരിച്ചത്.

English Summary:
Kamal Haasan Meets Real Manjummel Boys

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-titles0-manjummel-boys f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-kamalhaasan 7sv3ba7ie01oq68b33dvfq8bgu




Source link

Related Articles

Back to top button