ടെല്‍ക്ക് ഈ വര്‍ഷം ലക്ഷ്യമിടുന്നത് അഞ്ചു കോടിയുടെ ലാഭം: മന്ത്രി
അങ്കമാലി: നടപ്പുസാമ്പത്തിക വര്‍ഷം ടെല്‍ക്കിനെ അഞ്ചു കോടി രൂപ ലാഭത്തിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിവരികയാണെന്ന് മന്ത്രി പി. രാജീവ്. കമ്പനിയില്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 8,000 എംവിഎയുടെ ഓര്‍ഡറുകളാണ് കമ്പനിക്കുള്ളത്. ഇതു സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയാണു ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍-എന്‍ടിപിസി സംയുക്ത സംരംഭമായാണ് ടെല്‍ക്ക് പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നു പിന്മാറുന്ന പൊതുനയത്തിന്റെ ഭാഗമായി ടെല്ക്കുമായുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എന്‍ടിപിസി. ഇക്കാര്യം ഔദ്യോഗികമായി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ടിപിസി അധികാരികളുമായി നടത്തിവരികയാണ്. കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.85 കോടി രൂപയുടെ ലാഭം നേടാന്‍ ടെല്‍ക്കിനു കഴിഞ്ഞു. പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവമാണ് കമ്പനി നേടുന്ന പ്രധാന പ്രതിസന്ധി. ഇതു മറികടക്കുന്നതിനു 40 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള ഗാരന്റി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി നിയമനം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാനേജ്മെന്റ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Source link