WORLD

ബാ​ൾ​ട്ടി​മോ​ർ അപകടം: കണ്ടെയ്നർ കപ്പൽ നീക്കി


ബാ​​​​ൾ​​​​ട്ടി​​​​മോ​​​​ർ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ബാ​​​​ൾ​​​​ട്ടി​​​​മോ​​​​റി​​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് സ്കോ​​​​ട്ട് കീ ​​​​പാ​​​​ല​​​​ത്തി​​​​ൽ ഇ​​​​ടി​​​​ച്ച ഡാലി എന്ന ക​​​​ണ്ടെ​​​​യ്ന​​​​ർ ക​​​​പ്പ​​​​ൽ അ​​​​പ​​​​ക​​​​ടസ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു ബാ​​​​ൾ​​​​ട്ടി​​​​മോ​​​​ർ തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​ക്കു നീ​​​​ക്കി​​​​ത്തു​​​​ട​​​​ങ്ങി. 21 മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​കൊ​​​​ണ്ട് ക​​​​പ്പ​​​​ൽ ബാ​​​​ൾ​​​​ട്ടി​​​​മോ​​​​ർ തു​​​​റ​​​​മു​​​​ഖ​​​​ത്ത് എ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കീ ​​​​ബ്രി​​​​ഡ്ജ് റെ​​​​സ്പോ​​​​ണ്‍​സ് യൂ​​​​ണി​​​​ഫൈ​​​​ഡ് ക​​​​മാ​​​​ൻ​​​​ഡ് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു. ക​​​​പ്പ​​​​ൽ പാ​​​​ല​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് വിടുവിക്കാ​​​​നാ​​​​യി നി​​​​ര​​​​വ​​​​ധി നി​​​​യ​​​​ന്ത്രി​​​​ത സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. ബാ​​​​ൾ​​​​ട്ടി​​​​മോ​​​​റി​​​​ൽ ഡോ​​​​ക്ക് ചെ​​​​യ്യു​​​​ന്പോ​​​​ൾ ക​​​​പ്പ​​​​ലി​​​​ന്‍റെ ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ൾ ഇ​​​​റ​​​​ക്കു​​​​മെ​​​​ന്നും അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​മെ​​​​ന്നും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു. മാ​​​​ർ​​​​ച്ച് 26 പു​​​​ല​​​​ർ​​​​ച്ചെ 1.30നാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. മേ​​​​രി​​​​ലാ​​​​ൻ​​​​ഡി​​​​ൽ​​​​നി​​​​ന്നു കൊ​​​​ളം​​​​ബോ​​​​യി​​​​ലേ​​​​ക്ക് യാ​​​​ത്ര തി​​​​രി​​​​ക്ക​​വേ​​​​യാ​​​​ണ് ഡാ​​​​ലി അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽപ്പെ​​​​ടു​​​​ന്ന​​​​ത്. ബാ​​​​ൾ​​​​ട്ടി​​​​മോ​​​​റി​​​​ലെ സീ​​​​ഗ്രീ​​​​റ്റ് മ​​​​റൈ​​​​ൻ ടെ​​​​ർ​​​​മി​​​​ന​​​​ലി​​​​ൽ​​​​നി​​​​ന്ന് ചൊ​​​​വ്വാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി 12.24ന് ​​​​യാ​​​​ത്ര തു​​​​ട​​​​ങ്ങി​​​​യ ക​​​​പ്പ​​​​ൽ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം ഗ​​​​തി​​​​മാ​​​​റി പാ​​​​ല​​​​ത്തി​​​​ലി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ പാ​​​​ല​​​​ത്തി​​​​ന്‍റെ 800 മീ​​​​റ്റ​​​​റോ​​​​ളം ഭാ​​​​ഗ​​​​മാ​​​​ണ് ത​​​​ക​​​​ർ​​​​ന്ന​​​​ത്. ആ ​​​​സ​​​​മ​​​​യ​​​​ത്ത് പാ​​​​ല​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം പു​​​​ഴ​​​​യി​​​​ൽ വീ​​​​ണു.​​​​ പാ​​​​ല​​​​ത്തി​​​​ൽ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ആ​​​​റ് നി​​​​ർ​​​​മാ​​​​ണ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​ത്. വൈ​​​​ദ്യു​​​​ത ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് എ​​​​ൻ​​​​ജി​​​​ൻ സ്തം​​​​ഭി​​​​ച്ച​​​​താ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ദേ​​​​ശീ​​​​യ ഗ​​​​താ​​​​ഗ​​​​ത സു​​​​ര​​​​ക്ഷാ ബോ​​​​ർ​​​​ഡ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്.


Source link

Related Articles

Back to top button