WORLD

മൗണ്ട്ബാറ്റനെ വധിച്ചത് ഞാന്‍, മക്മനല്ല; അവകാശവാദവുമായി ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി മുന്‍ കമാന്‍ഡര്‍


ഡെന്‍മാര്‍ക്ക്: 1979 ഓഗസ്റ്റില്‍ നടന്ന മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ കൊലപാതകത്തിന്റെ സൂത്രധാരന്‍ താനാണെന്ന് മുന്‍ ഐറിഷ് റിപബ്ലിക്കന്‍ ആര്‍മി കമാന്‍ഡര്‍ മൈക്കല്‍ ഹെയ്‌സ്. അവകാശവാദം ഉന്നയിച്ച് അദ്ദേഹം രംഗത്തെത്തിയതായി ഡെയ്‌ലിമെയിലാണ് റിപ്പോര്‍ട്ടുചെയ്തത്.എലിസബത്ത് രാജ്ഞിയുടെ അടുത്ത ബന്ധു ആയിരുന്ന മൗണ്ട് ബാറ്റണ്‍ ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്നു. 1979 നവംബറില്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട തോമസ് മക്മനല്ല കൊലപാതകത്തിനു പിന്നിലെന്നും ഹെയ്സ് അവകാശപ്പെടുന്നു. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട മക്മൻ ഗുഡ്‌ഫ്രൈഡേ കരാര്‍ പ്രകാരം 19 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 1998-ലാണ് ജയിൽ മോചിതനായത്.


Source link

Related Articles

Back to top button