ഇന്നത്തെ നക്ഷത്രഫലം, മെയ് 20, 2024
ചില കൂറുകാർക്ക് ഇന്ന് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമാണ്. തൊഴിലന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ചിലർക്ക് ബിസിനസിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടം, യാത്രാഗുണം, സർവ കാര്യ വിജയം എന്നിവയൊക്കെ ഫലമാകുന്നു കൂറുകാർ ഏതൊക്കെയാണെന്നറിയാം. എന്നാൽ ചിലർക്ക് ഇന്ന് പ്രതികൂല സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ട്. ഓരോ കൂറുകാർക്കും ഈ ദിവസം എങ്ങനെയായിരിക്കും? വായിക്കാം നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. പല മികച്ച അവസരങ്ങളും വന്നുക ചേരും. ജോലിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. മുൻ നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ പ്രമോഷനോ ശമ്പള വര്ധനവിനോ സാധ്യതയുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. ബിസിനസിൽ ഒരു വലിയ ഇടപാടിന് സാധ്യതയുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി നിങ്ങൾക്കനുകൂലമാകാൻ സാധ്യതയുണ്ട്. പുതിയ പ്രണയം കണ്ടെത്തും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇടവക്കൂറുകാർക്ക് അനുകൂലമായ ദിവസമായിരിക്കില്ല. ഇന്നത്തെ ജോലികളിലെല്ലാം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ആരെങ്കിലും നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ട്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് വളരെയധികം ശ്രദ്ധ വേണം. യാത്ര പോകാനിടയുണ്ട്.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മിഥുനക്കൂറുകാർക്ക് വളരെ മനോഹരമായ ദിവസമായിരിക്കും. ജോലിയിൽ പുരോഗതി പ്രകടമാക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കും. ആരോഗ്യം മികച്ചതായി തുടരും. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം ദൃഢമാകും. ജോലി ചെയ്യുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമാകാനിടയുണ്ട്. സർക്കാർ ജോലിക്കാർക്കും ജോലിക്കായി തയ്യാറെടുക്കുന്നവർക്കും ഗുണകരമായ വാർത്ത ലഭിച്ചേക്കും. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)അല്പം ബുദ്ധിമുട്ടേറിയ ദിവസമാകാനിടയുണ്ട്. തൊഴിൽ രംഗത്ത് ക്ഷമയും ശാന്തതയും പാലിക്കണം. അഹംഭാവം ഒഴിവാക്കുക. എടുത്ത് ചാടി തീരുമാനങ്ങളെടുത്താൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നിക്ഷേപങ്ങൾ നടത്തുന്നവർ വളരെയധികം ജാഗ്രത പാലിക്കണം. പണം ശ്രദ്ധാപൂർവം ചെലവഴിക്കുക. ബിസിനസ് മെച്ചപ്പെടുത്താൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് അത്ര നല്ല ഫലങ്ങൾ ലഭിച്ചേക്കില്ല. ഇന്ന് നിങ്ങൾക്ക് പല പ്രശ്നങ്ങളെയും നേരിടേണ്ടതായി വന്നേക്കാം. ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ വളരെയധികം തടസ്സങ്ങൾ നേരിടും. ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ലക്ഷ്യങ്ങൾ നേടാൻ കഠിന പ്രയത്നം നടത്തേണ്ടതുണ്ട്. ഇന്ന് ചില സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരം ലഭിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കന്നിക്കൂറുകാർക്ക് മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമായിരിക്കും. നിങ്ങളുടെ പ്രവർത്തന ശൈലി കൊണ്ട് മേലുദ്യോഗസ്ഥരെ ആകർഷിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യം മികച്ചതായി മുമ്പോട്ട് പോകും. ബിസിനസിൽ നേട്ടം കൊയ്യാൻ പുതിയ പദ്ധതികൾ നടപ്പിലാക്കും. വരുമാനം മെച്ചപ്പെടുന്നത് വഴി സാമ്പത്തിക സ്ഥിരത കൈവരിക്കാനാകും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാക്കൂറുകാർക്ക് നല്ല ദിവസമാണ്. ഇന്ന് ജീവിതത്തിൽ ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഉണ്ടാകും. ചില ആഗ്രഹങ്ങൾ ഇന്ന് സഫലമാകാനിടയുണ്ട്. മാനസികമായി സന്തോഷം അനുഭവിക്കും. ആരോഗ്യം നല്ല രീതിയിൽ മുമ്പോട്ട് പോകും. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ചില പുതിയ പ്രോജക്ടുകളുടെ ഭാഗമാകാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാകും ഇത്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ബഹുമാനം വർധിക്കുകയും ചെയ്യും. വരുമാനം മെച്ചപ്പെടും. പ്രണയിക്കുന്നവർക്ക് മനോഹരമായ ദിവസമാണ്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചികക്കൂറുകാർക്ക് ഇന്ന് ഉയർച്ച താഴ്ചകൾ നിറഞ്ഞ ദിവസമായിരിക്കും. മാനസിക തലത്തിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. കുടുംബ പ്രശ്നങ്ങളോർത്ത് ആശങ്ക വർധിക്കും. എന്നാൽ ജോലിയിൽ നേട്ടത്തിന് സാധ്യതയുണ്ട്. ഇന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കും. പണം നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ചെലവഴിക്കാൻ സാധിക്കും. ചില കാര്യങ്ങളിൽ സംതൃപ്തി അനുഭവപ്പെടും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനുക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കില്ല. ഇന്ന് എല്ലാ പ്രവർത്തനങ്ങളിലും ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക നിക്ഷേപം നടത്തുന്നവർ അതീവ ജാഗ്രത പാലിക്കണം. സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. ജീവിതപങ്കാളിക്കൊപ്പം ചെലവിടുന്ന ഓരോ നിമിഷവും സന്തോഷകരമായി അനുഭവപ്പെടും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ഇന്ന് നല്ല ദിവസമാണ്. ജീവിതത്തിൽ പ്രധാനമായി എന്തെങ്കിലും ചെയ്യാൻ അവസരമുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് നല്ല ദിവസമാണ്. വരുമാനം മെച്ചപ്പെടും. ഇന്ന് നിക്ഷേപം നടത്തുന്നവർക്ക് നേട്ടമുണ്ടാകും. ജോലി തേടുന്നവർക്ക് നല്ല അവസരം ലഭിക്കുന്നതാണ്. വ്യാപാരത്തിൽ ചില വലിയ ഇടപാടുകൾക്ക് സാധ്യതയുണ്ട്. ജോലിയിൽ ശമ്പള വർദ്ധനവ് ഉണ്ടായേക്കും. അല്ലെങ്കിൽ പ്രമോഷനോ ആഗ്രഹിച്ച സ്ഥലം മാറ്റത്തിനോ സാധ്യതയുണ്ട്. നിയമപരമായി നീങ്ങുന്ന കേസുകളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമായേക്കും. ഇന്ന് ഒരു പുതിയ പ്രണയ ബന്ധം ആരംഭിച്ചേക്കാം. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ജീവിതത്തിൽ പുതിയ ബന്ധങ്ങൾക്ക് തുടക്കമിടും, അവിവാഹിതരായവർക്ക് നല്ല ആലോചന വരാനിടയുണ്ട്. വീട്ടിൽ ആഘോഷപരിപാടികൾ എന്തെങ്കിലും നടക്കാനിടയുണ്ട്. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. വീട് മോടിപിടിപ്പിക്കാനായി പണം ചെലവഴിച്ചേക്കാം. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. തൊഴിൽ രംഗത്തും നേട്ടങ്ങളുണ്ടാകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കാനിടയില്ല. തൊഴിൽ രംഗത്ത് പല വെല്ലുവിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സഹപ്രവർത്തകരുടെ സഹായം പല കാര്യങ്ങളിലും ആവശ്യമായി വരും. ബിസിനസിൽ ലാഭം നേടാൻ സാധിക്കുന്ന അവസരങ്ങൾ ഉണ്ടാകും. വരവിനനുസരിച്ച് ചെലവ് നിയന്ത്രിക്കണം. ആരോഗ്യത്തിൽ ചില ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ട്.
Source link