വി ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
കൊച്ചി: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2023-24 സാമ്പത്തികവര്‍ഷം അവസാന പാദത്തില്‍ 76.17 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻവർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽനിന്ന് 44.5 ശതമാനമാണു വര്‍ധന. 2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷം കമ്പനി 257.58 കോടി രൂപയുടെ അറ്റാദായവും നേടി. മുൻവർഷത്തെ 189.05 കോടി രൂപയിൽനിന്ന് 36.2 ശതമാനമാണു വാർഷിക ലാഭവർധന. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 1342.77 കോടി രൂപയാണ്. കമ്പനിയുടെ വാർഷിക പ്രവര്‍ത്തനവരുമാനം 17.7 ശതമാനം വർധനയോടെ 4856.67 കോടി രൂപയിലെത്തിയെന്നു വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Source link