ഓഹരി വിപണിയില്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് 25 കോടി തട്ടി
കൊച്ചി: ഓഹരി വിപണിയില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് നൂറിൽപ്പരം ആളുകളില്‍നിന്നായി 25 കോടി രൂപയോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ കൂവശേരി സ്വദേശിയും നിലവില്‍ ചിറയ്ക്കല്‍ പുതിയതെരുവില്‍ താമസക്കാരനുമായ സുനീഷ് നമ്പ്യാരെ (44) യാണ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തത്. നം ഇന്‍ഡക്സ് ഡെറിവേറ്റീവ് എന്നപേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തശേഷം ഈ കമ്പനി പ്രഫഷണലായി ഷെയര്‍ ട്രേഡിംഗ് ബിസിനസ് നടത്തുന്ന സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഷെയര്‍ മാര്‍ക്കറ്റില്‍ വിദഗ്ധനാണെന്നും ലണ്ടനില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നുവെന്നും അതുവഴി ഡെറിവേറ്റീവ് ട്രേഡിംഗില്‍ വിദഗ്ധനാണെന്നും ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്ന പ്രതി 20 മുതല്‍ 30 ശതമാനം വരെ വാര്‍ഷിക ലാഭവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തുടക്കത്തില്‍ രണ്ടോ മൂന്നോ പേരില്‍നിന്നു ചെറിയ തുക നിക്ഷേപം സ്വീകരിച്ചശേഷം നിക്ഷേപത്തുകയില്‍നിന്നു തന്നെ ലാഭവിഹിതം അയച്ചുകൊടുത്ത് വിശ്വാസം നേടിയശേഷം അവരെ ഉപയോഗിച്ച് പുതിയ നിക്ഷേപകരെ കണ്ടെത്തുകയായിരുന്നു. ഇത്തരത്തില്‍ ഗള്‍ഫില്‍ ഉയര്‍ന്ന ജോലി നോക്കിയിരുന്ന രണ്ടുപേരെ നിക്ഷേപകരായി ചേര്‍ത്തശേഷം അവര്‍ക്കും നിക്ഷേപത്തുകയില്‍നിന്ന് ലാഭവിഹിതം നല്കി വിശ്വാസം നേടി. പിന്നീട് ഇവരെ ഉപയോഗിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നൂറിലധികം ആളുകളില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ഡോക്ടര്‍മാര്‍, വ്യവസായികള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെയാണ് പ്രതി ലക്ഷ്യംവച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Source link