നിങ്ങള്‍ കാണാത്ത കൊഴുപ്പ് ആരോഗ്യത്തിന് കൂടുതൽ അപകടം; മുന്നറിയിപ്പുമായി ഡോക്ടർമാർ
നിങ്ങള്‍ കാണാത്ത കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് അപകടം – Fat | Health tips | Health Care | Health News
നിങ്ങള്‍ കാണാത്ത കൊഴുപ്പ് ആരോഗ്യത്തിന് കൂടുതൽ അപകടം; മുന്നറിയിപ്പുമായി ഡോക്ടർമാർ
ആരോഗ്യം ഡെസ്ക്
Published: May 16 , 2024 11:24 AM IST
1 minute Read
Representative image. Photo Credit:katleho Seisa/istockphoto.com
ശരീരത്തില്‍ രണ്ട് തരത്തില്‍ കൊഴുപ്പ് അടിയാറുണ്ട്. ഒന്ന് ചര്‍മ്മത്തിന് തൊട്ടു താഴെ. സബ്ക്യൂടേനിയസ് ഫാറ്റ് എന്നാണ് ഇതിന് പേര്. രണ്ടാമത്തത് നമ്മുടെ അവയവങ്ങള്‍ക്കു ചുറ്റുമുള്ള വിസറല്‍ ഫാറ്റ്. ഹൃദയം, ശ്വാസകോശം, കുടല്, കരള്‍, വയറിലെ മറ്റ് അവയവങ്ങള്‍ എന്നിവയ്ക്കു ചുറ്റുമെല്ലാം അടിഞ്ഞിരിക്കുന്ന ഈ വിസറല്‍ ഫാറ്റാണ് പുറമേക്ക് കാണപ്പെടുന്ന കൊഴുപ്പിനേക്കാള്‍ അപകടകാരിയെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.
വിസറല്‍ ഫാറ്റ് കുറച്ചൊക്കെയുള്ളത് ആന്തരാവയവങ്ങള്‍ക്ക് ഒരു കുഷ്യന് പോലെ സംരക്ഷണം നല്‍കുമെങ്കിലും ഇത് കൂടിയാല്‍ പ്രശ്നമാണ്. അമിതമായ വിസറല്‍ ഫാറ്റ് സൈറ്റോകീനുകളെ രക്തപ്രവാഹത്തിലേക്കും ശരീരത്തിലേക്കും ഇറക്കി വിടും. അഡിപോകീന്സ് എന്ന് കൂടി അറിയപ്പെടുന്ന ഈ സൈറ്റോകീനുകള്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദ്ധം, ഫാറ്റി ലിവര്‍ രോഗം, സ്ലീപ് അപ്നിയ, അര്‍ബുദം എന്നിവയ്ക്കെല്ലാം കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇവയ്ക്ക് പുറമേ രക്തധമനികളിലും ഈ കൊഴുപ്പ് അടിഞ്ഞുകൂടി പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
Representative image. Photo Credit: AHMET YARALI/istockphoto.com
ശരീരഭാരത്തിന്റെ 10 ശതമാനത്തോളം വിസറല്‍ ഫാറ്റ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിനാല്‍ ശരീരഭാരമേറുമ്പോള് വിസറല്‍ ഫാറ്റും കൂടും. അരക്കെട്ടിന്റെ ചുറ്റളവ് സ്ത്രീകളില്‍ 35 ഇഞ്ചിനും പുരുഷന്മാരില് 40 ഇഞ്ചിനും മുകളിലാണെങ്കില്‍ വിസറല്‍ ഫാറ്റ് ഉണ്ടെന്ന് മനസ്സിലാക്കാം. പൊക്കിളിന്റെ സ്ഥാനത്ത് സ്പര്‍ശിക്കുന്ന രീതിയില്‍ ടേപ്പ് ചുറ്റിയാണ് അളവെടുക്കേണ്ടത്.
സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, ഗര്‍ഭപാത്ര അര്‍ബുദം എന്നിവയുടെയെല്ലാം സാധ്യത വര്‍ധിപ്പിക്കാന്‍ വിസറല്‍ ഫാറ്റിന് സാധിക്കും. ഇതിനാല്‍ വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയുമെല്ലാം വിസറല്‍ ഫാറ്റ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ചില രോഗികള്‍ക്ക് ഇതിനായി മരുന്നുകളും ശസ്ത്രക്രിയയുമെല്ലാം വേണ്ടി വന്നേക്കാം.
ബേറിയാട്രിക് ശസ്ത്രക്രിയ വഴി ശരീരഭാരം കുറയ്ക്കുന്നത് അമിതവണ്ണവുമായി ബന്ധപ്പെട്ട അര്‍ബുദ സാധ്യത 32 ശതമാനം കുറയ്ക്കുമെന്ന് ജേണല്‍ ഓഫ് ദ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ 2022ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. 65 വയസ്സിന് മുകളിലുള്ളവരുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ബേറിയാട്രിക് സര്‍ജറിക്ക് സാധിക്കുമെന്ന് മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബേറിയാട്രിക് ശസ്ത്രക്രിയ വിസറല്‍ ഫാറ്റിനെയല്ല നീക്കം ചെയ്യുന്നത്. മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കുന്നത് വഴി വിസറല്‍ ഫാറ്റുള്ളവരിലും ആരോഗ്യഗുണങ്ങള്‍ നല്‍കുകയാണ് ഈ സര്‍ജറി ചെയ്യുക.
പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ? വിഡിയോ
English Summary:
How Deep-Belly Fat Can Trigger Deadly Diseases
mo-health-healthnews 4lt8ojij266p952cjjjuks187u-list mo-health-healthtips mo-health-healthcare mo-health 6r3v1hh4m5d4ltl5uscjgotpn9-list 2941m4nb46pqpodp27gg7gtbkk mo-health-weight-loss
Source link