WORLD

‘ഇന്ത്യ ചന്ദ്രനിൽ എത്തിനില്‍ക്കുന്നു, പാകിസ്താനോ? കുട്ടികള്‍ റോഡിലെ കുഴികളില്‍വീണ് മരിക്കുന്നു’


ഇസ്ലാമാബാദ്: രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പാകിസ്താന്റെ പരിതാപസ്ഥിതി തുറന്നുകാണിച്ച് മുത്തഹിദ ക്വാമി മൂവ്‌മെന്റ് പാകിസ്താന്‍ (എം.ക്യു.എം.-പി.) നേതാവ് സയ്യിദ് മുസ്തഫ കമാല്‍. ബുധനാഴ്ച പാകിസ്താന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു കമാലിന്റെ രൂക്ഷപ്രതികരണം. ഇന്ത്യയുടെ നേട്ടങ്ങള്‍ ഓരോന്നായി എടുത്തുകാട്ടിയാണ് കമാല്‍ പാകിസ്താന്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് വാചാലനായത്. ഇന്ത്യയുടെ ചന്ദ്രയാന്‍ പരീക്ഷണവും കറാച്ചിയിലെ കുടിവെള്ള പ്രശ്‌നവും ചൂണ്ടിക്കാട്ടിയുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഇന്ത്യ ചന്ദ്രനില്‍ കാലുകുത്താനുള്ള പരീക്ഷണങ്ങളുമായി മുന്നേറുമ്പോള്‍ പാകിസ്താന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് റോഡിലെ ഗട്ടറുകളില്‍ വീണുമരിച്ച കുട്ടികളുടെ പേരിലായിരുന്നെന്ന് കമാല്‍ ആക്ഷേപിച്ചു. ‘ലോകം ചന്ദ്രനിലേക്ക് കുതിക്കുമ്പോള്‍ കറാച്ചിയില്‍ കുട്ടികള്‍ ഗട്ടറില്‍വീണ് മരിക്കുകയാണ്. ഇന്ത്യ ചന്ദ്രനിലെത്തിയ വാര്‍ത്തവന്ന് നിമിഷങ്ങള്‍ക്കകം പാകിസ്താനും വാര്‍ത്തകളില്‍ നിറഞ്ഞു, അതുപക്ഷേ കറാച്ചിയില്‍ കുട്ടികള്‍ ഗട്ടറില്‍വീണ് മരിച്ചു എന്നായിരുന്നു’, കമാല്‍ പറഞ്ഞു.


Source link

Related Articles

Back to top button