WORLD

ഗാസയിൽ ആക്രമണം; ഇന്ത്യക്കാരനായ യുഎൻ സംഘാംഗം കൊല്ലപ്പെട്ടു


യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: യു​​​എ​​​ൻ സുരക്ഷാ​​​സം​​​ഘ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന മു​​​ൻ ഇ​​​ന്ത്യ​​​ൻ ക​​​ര​​​സേ​​​നാ ഓ​​​ഫീ​​​സ​​​ർ ഗാ​​​സ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. കേ​​​ണ​​​ൽ വൈ​​​ഭ​​​വ് അ​​​നി​​​ൽ കാ​​​ലെ (46)​​​ ആ​​​ണ് റാ​​​ഫ​​​യി​​​ൽ കൊ​​​ല്ല​​​പ്പെ‌​​​ട്ട​​​ത്. ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​നു നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​സ്ര​​​യേ​​​ൽ-​​​ഹ​​​മാ​​​സ് യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം യു​​​എ​​​ൻ സം​​​ഘ​​​ത്തി​​​ന്‍റെ ഭാ​​ഗ​​മാ​​യ ഒ​​​രു വി​​​ദേ​​​ശി ഗാ​​​സ​​​യി​​​ൽ കൊ​​​ല്ലപ്പെ​​​ടു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​യാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ൽ യു​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ അ​​ന്‍റോ​​ണി​​യോ ഗു​​ട്ടെ​​റ​​സ് ഖേ​​ദം രേ​​ഖ​​പ്പെ​​ടു​​ത്തി. സ​​​ന്പൂ​​​ർ​​​ണ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് യു​​​എ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​സ്ര​​​യേ​​​ലും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു. 2022ൽ ​​​ഇ​​​ന്ത്യ​​​ൻ ക​​​ര​​​സേ​​​ന​​​യി​​​ൽ​​​നി​​​ന്നു വി​​​ര​​​മി​​​ച്ച കേ​​​ണ​​​ൽ വൈ​​​ഭ​​​വ് അ​​​നി​​​ൽ കാ​​​ലെ ര​​​ണ്ടു​​​മാ​​​സ​​​മാ​​​യി യു​​​ണൈ​​​റ്റ​​​ഡ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് സെ​​​ക്യൂ​​​രി​​​റ്റി(​​​ഡി​​​എ​​​സ്എ​​​സ്)​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​സ​​​മ​​​യ​​​ത്ത് കാ​​​ലെ​​​യ്ക്കൊ​​​പ്പം ഒ​​​രാ​​​ൾ​​​കൂ​​​ടി ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. 2004ലാ​​​ണ് കാ​​​ലെ ക​​​ര​​​സേ​​​ന​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്. 11 ജ​​​മ്മു ആ​​​ൻ​​​ഡ് കാ​​​ഷ്മീ​​​ർ റൈ​​​ഫി​​​ൾ​​​സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 2009 മു​​​ത​​​ൽ 2010 വ​​​രെ യു​​​എ​​​ന്നി​​​ൽ ക​​​ണ്ടി​​​ൻ​​​ജ​​​ന്‍റ് ചീ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. ഗാ​​​സ​​​യി​​​ൽ ഏ​​​പ്രി​​​ലി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വേ​​​ൾ​​​ഡ് സെ​​​ൻ​​​ട്ര​​​ൽ കി​​​ച്ച​​​ണി​​​ലെ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.


Source link

Related Articles

Back to top button