SPORTS

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീമിനായി പരിശീലകനെ ക്ഷണിച്ച് ബി​സി​സി​ഐ


മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക​​ണ്‍​ട്രോ​​ൾ ബോ​​ർ​​ഡ് (ബി​​സി​​സി​​ഐ) പു​​രു​​ഷ ടീ​​മി​​നാ​​യി മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നെ തേ​​ടു​​ന്നു. മൂ​​ന്ന​​ര വ​​ർ​​ഷം നീ​​ളു​​ന്ന ക​​രാ​​ർ ആ​​യി​​രി​​ക്കും പു​​തി​​യ കോ​​ച്ചി​​ന് ബി​​സി​​സി​​ഐ ന​​ൽ​​കു​​ക, അ​​താ​​യ​​ത് 2024 ജൂ​​ലൈ ഒ​​ന്ന് മു​​ത​​ൽ 2027 ഡി​​സം​​ബ​​ർ 31വ​​രെ. മേ​​യ് 27വ​​രെ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ​​യും ബി​​സി​​സി​​ഐ ​ഔ​ദ്യോ​ഗി​​ക വെ​​ബ്‌​സൈ​​റ്റ് വ​​ഴി​​യു​​മാ​​ണ് ഗു​​രു​​വി​​നെ തേ​​ടു​​ന്ന പ​​ര​​സ്യം ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി​​യ​​ത്. 2024 ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ ഫൈ​​ന​​ലി​​നു (മേ​​യ് 26) പി​​റ്റേ​​ദി​​വ​​സം​​വ​​രെ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് മു​​ഖ്യ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തേ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. ഐ​​പി​​എ​​ല്ലി​​നു പി​​ന്നാ​​ലെ ഐ​​സി​​സി 2024 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് യു​​എ​​സ്എ​​യി​​ലും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ലു​​മാ​​യി അ​​ര​​ങ്ങേ​​റും. ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് വ​​രെ​​യാ​​ണ് നി​​ല​​വി​​ൽ ഇ​​ന്ത്യ​​യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന് ക​​രാ​​റു​​ള്ള​​ത്. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് വ​​രെ​​യാ​​യി​​രു​​ന്നു ദ്രാ​​വി​​ഡി​​ന്‍റെ ക​​രാ​​ർ. ലോ​​ക​​ക​​പ്പ് നേ​​ടാ​​നു​​ള്ള അ​​വ​​സാ​​ന അ​​വ​​സ​​രം എ​​ന്ന നി​​ല​​യി​​ൽ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് വ​​രെ ക​​രാ​​ർ ദീ​​ർ​​ഘി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ജൂ​​ണ്‍ ര​​ണ്ട് മു​​ത​​ൽ 29വ​​രെ​​യാ​​ണ് ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്. രാ​​ഹു​​ൽ ദ്രാ​​വി​​ഡ് 2021 ന​​വം​​ബ​​ർ മു​​ത​​ൽ രാ​​ഹു​​ൽ ദ്രാ​​വി​​ഡാ​​ണ് ഇ​​ന്ത്യ​​ൻ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ. ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി ത​​ല​​വ​​നാ​​യ മു​​ൻ​​പ​​രി​​ച​​യ​​വു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ കോ​​ച്ചാ​​യ​​ത്. ഐ​​പി​​എ​​ൽ ടീ​​മാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ​​യും 2014 ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ​​യും മെ​​ന്‍റ​​റാ​​യി​​രു​​ന്നു ദ്രാ​​വി​​ഡ്. ഇ​​ന്ത്യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് ദ്രാ​​വി​​ഡി​​ന് തു​​ട​​രാ​​നു​​ള്ള അ​​വ​​സ​​ര​​മു​​ണ്ടെ​​ന്നും അ​​തി​​നാ​​യി വീ​​ണ്ടും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നും ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ജ​​യ് ഷാ ​​പ​​റ​​ഞ്ഞു. ല​​ക്ഷ്മ​​ണ്‍ രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ടീം ​​പ​​ങ്കെ​​ടു​​ത്ത ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ൽ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യ​​ത് വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍ ആ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ അ​​ടു​​ത്ത കോ​​ച്ച് ല​​ക്ഷ്മ​​ണ്‍ ആ​​യി​​രി​​ക്കു​​മെ​​ന്നാ​​ണ് പൊ​​തു​​വാ​​യ ധാ​​ര​​ണ. അ​​യ​​ർ​​ല​​ൻ​​ഡി​​ന് എ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യോ​​ടെ​​യാ​​ണ് ല​​ക്ഷ്മ​​ണ്‍ ഇ​​ന്ത്യ​​ൻ കോ​​ച്ചിന്‍റെ കുപ്പായമിട്ട​​ത്. 2023 ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണം നേ​​ടി​​യ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നും ല​​ക്ഷ്മ​​ണാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യു​​ടെ ത​​ല​​വ​​നാ​​ണ്. ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​ന്‍റെ കോ​​ച്ചാ​​യ ച​​രി​​ത്ര​​വും ല​​ക്ഷ്മ​​ണി​​നു സ്വ​​ന്തം. ജ​​സ്റ്റി​​ൻ ലാം​​ഗ​​ർ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​കു​​ക എ​​ന്ന​​ത് വ​​ലി​​യ നേ​​ട്ട​​മാ​​ണെ​​ന്ന് ബി​​സി​​സി​​ഐ​​യു​​ടെ പ​​ര​​സ്യ​​ത്തി​​നു​​പി​​ന്നാ​​ലെ ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ​​താ​​ര​​വും കോ​​ച്ചു​​മാ​​യ ജ​​സ്റ്റി​​ൻ ലാം​​ഗ​​ർ പ്ര​​തി​​ക​​രി​​ച്ചു. പ്ര​​തി​​ഭ​​ക​​ൾ നി​​ര​​വ​​ധി​​യു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ണ്ടെ​​ന്നും ലാം​​ഗ​​ർ വ്യ​​ക്ത​​മാ​​ക്കി. 2023 മു​​ത​​ൽ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ ല​​ക്നോ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​ണ്. 2018-22 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു ലാം​​ഗ​​ർ. 2021 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, ആ​​ഷ​​സ് തു​​ട​​ങ്ങി​​യ ശ്ര​​ദ്ധേ​​യ നേ​​ട്ട​​ങ്ങ​​ൾ ലാം​​ഗ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഓ​​സീ​​സ് സ്വ​​ന്ത​​മാ​​ക്കി. ടോം മൂ​​ഡി, ആൻഡി ഫ്ള​​വ​​ർ ഓ​​സീ​​സ് മു​​ൻ താ​​രം ടോം ​​മൂ​​ഡി​​യും സി​​ബാ​​ബ്‌വെ ​​മു​​ൻ താ​​രം ആ​​ൻ​​ഡി ഫ്ള​​വ​​റും ഇ​​ന്ത്യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​രാ​​ണ്. ഐ​​പി​​എ​​ല്ലി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു ടോം ​​മൂ​​ഡി. ശ്രീ​​ല​​ങ്ക​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യ പ​​രി​​ച​​യ​​വും മൂ​​ഡി​​ക്കു സ്വ​​ന്തം. ഇം​​ഗ്ലീ​​ഷ് ക്രി​​ക്ക​​റ്റ് ടീ​​മി​​നെ നേ​​ട്ട​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച പ​​രി​​ശീ​​ല​​ക​​നാ​​ണ് ആ​​ൻ​​ഡി ഫ്ള​​വ​​ർ. 2010 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഇം​​ഗ്ല​​ണ്ട് നേ​​ടി​​യ​​ത് ഫ്ള​​വ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ലാ​​യി​​രു​​ന്നു. നി​​ല​​വി​​ൽ ഐ​​പി​​എ​​ൽ ടീ​​മാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ കോ​​ച്ചാ​​ണ്. വി​​ദേ​​ശ പ​​രി​​ശീ​​ല​​ക​​നെ നി​​യോ​​ഗി​​ക്കാ​​ൻ ബി​​സി​​സി​​ഐ​​ക്കു താ​​ത്പ​​ര്യ​​മു​​ണ്ടെ​​ങ്കി​​ൽ മാ​​ത്ര​​മേ ലാം​​ഗ​​ർ, മൂ​​ഡി, ഫ്ള​​വ​​ർ എ​​ന്നി​​വ​​ർ​​ക്ക് ന​​റു​​ക്കു​​വീ​​ഴൂ എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. യോ​​ഗ്യ​​ത​​ക​​ൾ ചു​​രു​​ങ്ങി​​യ​​ത് 30 ടെ​​സ്റ്റ് അ​​ല്ലെ​​ങ്കി​​ൽ 50 ഏ​​ക​​ദി​​നം ക​​ളി​​ച്ച പ​​രി​​ച​​യം ആ​​വ​​ശ്യം; അ​​ല്ലെ​​ങ്കി​​ൽ ടെ​​സ്റ്റ് പ​​ദ​​വി​​യു​​ള്ള ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് ചു​​രു​​ങ്ങി​​യ​​ത് ര​​ണ്ട് വ​​ർ​​ഷം; അ​​ല്ലെ​​ങ്കി​​ൽ ഐ​​സി​​സി അ​​സോ​​സി​​യേ​​റ്റ് ടീം/​​ഐ​​പി​​എ​​ൽ അ​​ല്ലെ​​ങ്കി​​ൽ സ​​മാ​​ന ലീ​​ഗ്/​​ദേ​​ശീ​​യ എ ​​ടീം/​​ഫ​​സ്റ്റ് ക്ലാ​​സ് ടീം ​​എ​​ന്നി​​വ​​യി​​ൽ ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്ന് വ​​ർ​​ഷ പ​​രി​​ചയം; അ​​ല്ലെ​​ങ്കി​​ൽ ബി​​സി​​സി​​ഐ ലെ​​വ​​ൽ 3 സർ​​ട്ടി​​ഫി​​ക്ക​​റ്റ്, ത​​തു​​ല്യംപ്രാ​​യം 60ൽ ​​ക​​വി​​യ​​രു​​ത്


Source link

Related Articles

Back to top button