ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്: കയ്യടി വാങ്ങി നവ്യ നായർ
ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്: കയ്യടി വാങ്ങി നവ്യ നായർ | Navya Nair Dialogue
ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്: കയ്യടി വാങ്ങി നവ്യ നായർ
മനോരമ ലേഖകൻ
Published: May 13 , 2024 03:43 PM IST
1 minute Read
നവ്യ നായർ. ചിത്രത്തിനു കടപ്പാട്: (Arun Kadakkal Photography)
‘നന്ദനം’ സിനിമയിലെ ബാലാമണിയുടെ പ്രശസ്ത ഡയലോഗ് ഏറ്റു പറഞ്ഞ് നടി നവ്യ നായർ. നൃത്തപരിപാടി കഴിഞ്ഞ് ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ബാലാമണിയുടെ ഡയലോഗ് പറയാമോ എന്ന ആവശ്യം ഉയർന്നത്. പ്രേക്ഷകരെ നിരാശരാക്കാതെ സന്തോഷത്തോടു കൂടി തന്നെ ആ ആവശ്യം നടി അംഗീകരിക്കുകയും ചെയ്തു.
‘‘ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ആ ഡയലോഗ് നിങ്ങൾക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. നന്ദനത്തിെല എന്റെ ഗെറ്റപ്പും ഈ ഗെറ്റപ്പും തമ്മില്‍ യാതൊരു മാച്ചുമില്ല. വയസ്സും പത്തിരുപത് കൂടിയിട്ടുണ്ട്.’’–നവ്യ നായരുടെ വാക്കുകൾ.
കയ്യടികളോടെയാണ് നവ്യയുടെ ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തത്. ഒടുപാട് കഥാപാത്രങ്ങൾ പല ഭാഷകളിലായി നവ്യ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഇപ്പോഴും ആ പഴയ ബാലാമണിയെയാണ് നടിയെ കാണുമ്പോൾ ഓർമ വരിക.
2002ലാണ് നന്ദനം റിലീസ് ചെയ്യുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, അരവിന്ദ്, ഇന്നസന്റ്, ജഗതി, കവിയൂർ പൊന്നമ്മ, രേവതി, സിദ്ദീഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്.
English Summary:
“Navya Nair Brings Balamani Back to Life
7rmhshc601rd4u1rlqhkve1umi-list 74r9ev86k0d7p09rr9ug22fseu mo-entertainment-common-malayalammovienews mo-entertainment-movie-navyanair f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link