WORLD

പന്നിവൃക്ക സ്വീകരിച്ച റിച്ചാർഡ് സ്ലേമാൻ അന്തരിച്ചു


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജ​​​നി​​​ത​​​കമാ​​​റ്റം വ​​​രു​​​ത്തി​​​യ പ​​​ന്നി​​​വൃ​​​ക്ക സ്വീ​​​ക​​​രി​​​ച്ച് ച​​​രി​​​ത്രം​​​സൃ​​​ഷ്ടി​​​ച്ച അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​ൻ റി​​​ച്ചാ​​​ർ​​​ഡ് സ്ലേ​​​മാ​​​ൻ (62) അ​​​ന്ത​​​രി​​​ച്ചു. പ​​​ന്നി​​​വൃ​​​ക്ക ശ​​​രീ​​​ര​​​ത്തി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം സം​​​ഭ​​​വി​​​ച്ച മ​​​ര​​​ണ​​​ത്തി​​​ന്‍റെ കാ​​​ര​​​ണം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. അ​​​തേ​​​സ​​​മ​​​യം, അ​​​വ​​​യ​​​വം മാ​​​റ്റി​​​വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ല്ല മ​​​ര​​​ണ​​​മെ​​​ന്ന് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ മാ​​​സ​​​ച്ചു​​​സെ​​​റ്റ്സ് ജ​​​ന​​​റ​​​ൽ ഹോ​​​സ്പി​​​റ്റ​​​ൽ വൃ​​​ത്ത​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ജ​​​നി​​​ത​​​ക എ​​​ഡി​​​റ്റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​​​യ ക്രി​​​സ്പ​​​ർ- കേ​​​സ് 9 ഉ​​​പ​​​യോ​​​ഗി​​​ച്ച് മാ​​​റ്റം​​​വ​​​രു​​​ത്തി​​​യ പ​​​ന്നി​​​വൃ​​​ക്ക​​​യാ​​​ണ് റി​​​ച്ചാ​​​ർ​​​ഡ് സ്ലേ​​​മാ​​​ന് ര​​​ണ്ടു മാ​​​സം മു​​​ന്പ് മാ​​​സ​​​ച്ചു​​​സെ​​​റ്റ്സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ടൈ​​​പ് ര​​​ണ്ട് പ്ര​​​മേ​​​ഹ​​​രോ​​​ഗി​​​യാ​​​യ അ​​​ദ്ദേ​​​ഹം വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം ഡ​​​യാ​​​ലി​​​സി​​​സി​​​നു വി​​​ധേ​​​യ​​നാ​​​യി​​​രു​​​ന്നു. 2018ൽ ​​​മ​​​നു​​​ഷ്യ​​വൃ​​​ക്ക സ്വീ​​​ക​​​രി​​​ച്ചെ​​​ങ്കി​​​ലും അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം അ​​​തു പ്ര​​വ​​ർ​​ത്ത​​ന​​ര​​ഹി​​ത​​മാ​​യി. വീ​​​ണ്ടും ഡ​​​യാ​​​ലി​​​സിസ് ആ​​​രം​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ​​​ന്നി​​​വൃ​​​ക്ക സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്. സ്ലേ​​​മാ​​​ന്‍റെ ശ​​​രീ​​​രം പ​​​ന്നി​​​വൃ​​​ക്ക​​​യോ​​​ടു പൊ​​​രു​​​ത്ത​​​പ്പെ​​​ട്ട​​​ത് വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​ത്തി​​​ലെ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ട്ടു. ഇ​​​ജെ​​​ന​​​സി​​​സ് എ​​​ന്ന ക​​​ന്പ​​​നി​​​യാ​​​ണ് ജീ​​​ൻ എ​​​ഡി​​​റ്റിം​​​ഗി​​​ലൂ​​​ടെ പ​​​ന്നി​​​വൃ​​​ക്ക​​​യ്ക്കു മാ​​​റ്റം വ​​​രു​​​ത്തി​​​യ​​​ത്.


Source link

Related Articles

Back to top button