LATEST

കേരളത്തിലെ ഈ റെയില്‍വേ സ്റ്റേഷന്‍ വൈകാതെ അടച്ച് പൂട്ടും; സ്‌റ്റോപ്പുള്ള ട്രെയിനുകളുടെ എണ്ണം പകുതിയായി


തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ വികസനത്തിന് പ്രതീക്ഷിക്കുന്ന വേഗമില്ലെന്നത് കാലങ്ങളായുള്ള പരാതിയാണ്. സംസ്ഥാനങ്ങളും റെയില്‍വേയും പരസ്പരം പഴി ചാരുന്നതും പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ അധികൃതരുടെ അവഗണനയെ തുടര്‍ന്ന് അടച്ച് പൂട്ടലിന്റെ വക്കിലാണ് കേരളത്തിലെ ഈ റെയില്‍വേ സ്റ്റേഷന്‍. തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴിന് സമീപമുള്ള പെരുങ്ങുഴി സ്റ്റേഷനാണ് പ്രതിസന്ധി നേരിടുന്നത്.പെരുങ്ങുഴിയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്ന ട്രെയിനുകളുടെ എണ്ണവും പകുതിയായിട്ടുണ്ട്. മെമു, പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള എട്ട് ട്രെയിനുകളാണ് നേരത്തെ പെരുങ്ങുഴി സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നതെങ്കില്‍ അത് ഇപ്പോള്‍ എട്ടായി ചുരുങ്ങിയിട്ടുണ്ട്. കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പാസഞ്ചര്‍ ട്രെയിനുകളുടെയടക്കം സ്റ്റോപ്പുകള്‍ താത്ക്കാലികമായി റദ്ദുചെയ്തിരുന്നെങ്കിലും പിന്നീടവ പുനഃസ്ഥാപിച്ചില്ല.യാത്രാ ടിക്കറ്റു നല്‍കി വന്നിരുന്ന കരാറുകാരന്‍ വരുമാനം വന്‍തോതില്‍ നിലച്ചതോടെ സ്‌റ്റേഷനിലെത്താതായി. ഇതോടെ ടിക്കറ്റില്ലാതെ യാത്ര ചെയ്യേണ്ട ഗതികേടിലാണിപ്പോള്‍ പെരുങ്ങുഴി സ്റ്റേഷനെ ആശ്രയിക്കുന്നവര്‍. മുരുക്കുംപുഴചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തീരദേശ ഗ്രാമപ്പഞ്ചായത്തുകളിലുള്ളവര്‍ക്കു സമീപ ജില്ലകളിലേക്കു യാത്രാസൗകര്യമൊരുക്കി വന്നിരുന്ന സ്റ്റേഷനാണു റെയില്‍ അധികൃതര്‍ കൈയ്യൊഴിഞ്ഞതോടെ അടച്ച് പൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നത്.


Source link

Related Articles

Back to top button