യുദ്ധം പരാജയവും വഞ്ചനയും: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: യുദ്ധം പരാജയവും വഞ്ചനയുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യസാഹോദര്യം എന്ന വിഷയത്തിൽ വത്തിക്കാനിൽ നടന്ന ലണ്ടാം ലോക സമ്മേളനത്തിൽ പങ്കെടുത്ത മുന്നൂറ്റന്പതോളം പേരുമായി സംവദിക്കുകയായിരുന്നു മാർപാപ്പ. യുദ്ധത്തോടു ‘നോ’യും സമാധാനത്തോട് ‘യെസ്സും’ പറയാനായി വത്തിക്കാനിലെത്തിയവർക്കു മാർപാപ്പ നന്ദിയറിയിച്ചു. പക്ഷികളെപ്പോലെ പറക്കാനും മത്സ്യങ്ങളെപ്പോലെ നീന്താനും പഠിച്ച നമ്മൾ സഹോദരങ്ങളായി ഒന്നിച്ചു ജീവിക്കുകയെന്ന ലളിതകല പഠിച്ചിട്ടില്ലെന്ന് അമേരിക്കൻ പൗരാവകാശ നേതാവ് മാർട്ടിൻ ലൂഥർ കിംഗ് സമാധാന നൊബേൽ പുരസ്കാരം സ്വീകരിച്ചു പറഞ്ഞ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു. ആ കല പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം നല്ല സമരിയാക്കാരന്റെ അനുകന്പയിൽനിന്നു പ്രചോദനമുൾക്കൊള്ളലാണെന്നും ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞർ, സാന്പത്തികവിദഗ്ധർ, ബിസിനസ് പ്രമുഖർ, കായികതാരങ്ങൾ എന്നിവർക്കു പുറമേ സാധാരണക്കാരും പങ്കെടുത്ത ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത് ഫ്രത്തേല്ലി തൂത്തി ഫൗണ്ടേഷനാണ്.
Source link