CINEMA

‘മഞ്ഞുമ്മൽ’ ക്ലൈമാക്സില്‍ ഭാസിയുടെ ദേഹത്തു മുഴുവൻ ഓറിയോ ബിസ്ക്കറ്റ്

‘മഞ്ഞുമ്മൽ’ ക്ലൈമാക്സില്‍ ഭാസിയുടെ ദേഹത്തു മുഴുവൻ ഓറിയോ ബിസ്ക്കറ്റ് | Chidambaram Manjummel Boys

‘മഞ്ഞുമ്മൽ’ ക്ലൈമാക്സില്‍ ഭാസിയുടെ ദേഹത്തു മുഴുവൻ ഓറിയോ ബിസ്ക്കറ്റ്

മനോരമ ലേഖകൻ

Published: May 11 , 2024 03:05 PM IST

Updated: May 11, 2024 03:24 PM IST

1 minute Read

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ക്ലൈമാക്സിൽ ശ്രീനാഥ് ഭാസി, ശ്രീനാഥ് ഭാസിക്കൊപ്പം ഖാലിദ് റഹ്മാൻ

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ക്ലൈമാക്സിലെ ശ്രീനാഥ് ഭാസിയുടെ മേക്കോവർ പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഞെട്ടിച്ചു കളഞ്ഞത്. ശരീരം നിറയെ ചെളിയും മുറിവുമായി ജീവന്‍ മാത്രം ബാക്കിയായി നില്‍ക്കുന്ന സുഭാഷ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് ഭാസി കാഴ്ചവച്ചതും. ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ശരീരം നിറയെ ബിസ്ക്കറ്റ് പൊടിച്ചു വച്ച് ചേർത്തു പിടിച്ചിരിക്കുകയായിരുന്നു. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് ആണ്. അതുകൊണ്ട് തന്നെ ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി, ഈ സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ച് പൂർത്തീകരിച്ചതെന്ന് സംവിധായകന്‍ ചിദംബരം പറയുന്നു.
‘‘മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്.  ക്ലൈമാക്സിൽ ഭാസിക്കു ചെയ്തത്  പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.  അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്ക്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപ്പോയിരുന്നു.’’–സംവിധായകൻ ചിദംബരത്തിന്റെ വാക്കുകൾ.

2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്​ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. 
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English Summary:
Manjummel Boys Climax Secret Revealed

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-titles0-manjummel-boys f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 26nqh75nmnblaeuqr2jd3a3kbk


Source link

Related Articles

Back to top button