ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, മെയ് 10, 2024


മേടം (അശ്വതി, ഭരണി, കാർത്തിക ¼)ജോലിക്കാരായവർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. തീർപ്പാകാതെ കിടന്നിരുന്ന ജോലികൾ കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. ചില പുതിയ ജോലികൾ ചെയ്യാനും അവസരം ലഭിച്ചേക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സാധിക്കും. ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ബിസിനസിൽ ചില ഇടപാടുകൾക്ക് അന്തിമ രൂപം നൽകും.​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)സഹപ്രവർത്തകരുടെ പിന്തുണയോടെ ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കും. ഇന്ന് അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഇന്ന് എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. എന്നാൽ കുടുംബത്തിലെ ചില പ്രശ്നങ്ങൾ മൂലം ആശങ്ക വർദ്ധിക്കാനിടയുണ്ട്. എന്നാൽ കുടുംബത്തിലെ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി നിറവേറ്റാൻ നിങ്ങൾക്ക് കഴിയും. ചില ശുഭകരമായ ചടങ്ങുകളുടെ ഭാഗമാകാനിടയുണ്ട്.​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)​സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്ന ദിവസമാണ്. ഇന്ന് ചില മതപരമായ ചടങ്ങുകളുടെ ഭാഗമാകാൻ സാധിക്കും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ഇന്ന് നിങ്ങളുടെ വ്യക്തി ജീവിതത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ഇന്ന് യാത്രയ്ക്ക് അവസരമുണ്ട്. സന്താനങ്ങളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കുന്നതിനാൽ മനസ് സന്തോഷിക്കും. മാതാപിതാക്കളുടെ വാക്കുകൾക്ക് പൂർണ്ണ വിലകല്പിക്കുന്നതാണ്.​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)​ആരോഗ്യം ശ്രദ്ധിക്കുക. ഇന്ന് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി നിലനിൽക്കുന്ന പ്രശനങ്ങൾ പരിഹരിക്കപ്പെടും. എല്ലാവരോടുമൊപ്പം സന്തോഷത്തോടെ സമയം ചെലവിടും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. കാരണം തെറ്റായ തീരുമാനമോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. കുട്ടികളെ പാരമ്പര്യ മൂല്യങ്ങൾ പഠിപ്പിക്കാൻ സമയം കണ്ടെത്തും.​ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർക്ക് ഇന്നേ ദിവസം സമ്മിശ്ര ഫലങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഇന്ന് കൂടുതൽ കാര്യങ്ങൾ ചെയ്തുതീർക്കേണ്ടതായിട്ടുണ്ട്. ദാമ്പത്യ ജീവിതത്തിൽ നേരിട്ടിരുന്ന തടസ്സങ്ങൾ നീങ്ങി സന്തോഷം തിരികെ വരും. വസ്തു സംബന്ധമായ ഇടപാടുകൾക്ക് ഇന്ന് അന്തിമരൂപം നൽകും. ജോലിക്കാരായവർ തികഞ്ഞ അർപ്പണ ബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. പൊതുപ്രവർത്തകർക്ക് സ്ഥാനമാനങ്ങൾ ലഭിക്കാനിടയുണ്ട്.Also read: ഈ നാലുതരം വീടുകളിൽ നിന്നും ഒരു തുള്ളി വെള്ളം പോലും കുടിക്കരുത്​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)​കന്നിക്കൂറുകാർക്ക് ഇന്ന് കഠിനാദ്ധ്വാനം കൂടുതൽ വേണ്ട ദിവസമാണ്. എന്നിരുന്നാലും ജോലിയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കും, ഇത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ നേട്ടത്തിന് വഴിയൊരുക്കുകയും ചെയ്യും. ബിസിനസ് ചെയ്യുന്നവർ നഷ്ട സാധ്യതയുള്ള ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്. ഇന്ന് ആർക്കെങ്കിലും കടം കൊടുത്താൽ അത് തിരികെ ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ചെലവ് കൂടാൻ സാധ്യതയുണ്ട്.​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)​തുലാം രാശിക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ഇന്ന് യാത്രയ്ക്കിടെ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചേക്കാം. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കണം. ഇത് നിങ്ങളുടെ ജോലിയെ വളരെയധികം സഹായിച്ചേക്കും. ആർക്കെങ്കിലും എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അത് നിറവേറ്റാൻ സാധിക്കും. വ്യക്തിപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകണം. ഇന്ന് മാതാവുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്.​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)​ജീവിതനിലവാരം മെച്ചപ്പെടും. കുടുംബ ബന്ധങ്ങളിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. ജീവിത പങ്കാളിയുമായുള്ള ബന്ധം ദൃഢമാകുകയും ചെയ്യും. എല്ലാവരുമൊന്നിച്ച് രസകരമായ സമയം ചെലവിടും. ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ ഉത്സാഹം പ്രകടമാക്കും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുത്താൽ അവ തെറ്റായി പോകാനുള്ള സാധ്യതയുണ്ട്. തിരക്ക് കൂട്ടി ഒരു കാര്യവും ചെയ്യാതിരിക്കുന്നതാണ് നല്ലത്. വരുമാനം മെച്ചപ്പെടും.Also read: ശിവകവചമുള്ള സ്ത്രീ നക്ഷത്രങ്ങൾ, ഇവരെ ദുഖിപ്പിച്ചാൽ സർവനാശം​ധനു (മൂലം, പൂരാടം, ഉത്രാടം ¼)​സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മതപരമായ കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവിടുകയും ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കുകയും ചെയ്യും. തീരാതെ കിടന്നിരുന്ന ചില ജോലികൾ പൂർത്തിയാക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ. അതുകൊണ്ട് ആരോഗ്യ കാര്യത്തിൽ പൂർണ്ണ ശ്രദ്ധ നൽകാൻ സാധിച്ചെന്ന് വരില്ല. മുതിർന്നവരുടെ അഭിപ്രായങ്ങൾക്ക് എതിര് പറയരുത്. സാമ്പത്തിക ഇടപാടുകളിൽ ഇന്ന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)​ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷവും സന്തോഷം നൽകുന്നതായിരിക്കും. കുടുംബ ബന്ധങ്ങളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് അയവു വരും. സാമ്പത്തിക നേട്ടം ഉണ്ടാകുകയും ചെയ്യും. ഒരു സുഹൃത്ത് ചില നിക്ഷേപ പദ്ധതികളെ കുറിച്ച് നിങ്ങളോട് വിവരിക്കാനിടയുണ്ട്. കുടുംബത്തിൽ അതിഥി സന്ദർശനത്തിന് സാധ്യതയുണ്ട്. ചെലവ് കൂടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)​കുംഭക്കൂറുകാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. സൃഷ്ടിപരമായ പല പ്രവർത്തനങ്ങളിലും ഭാഗമാകാൻ അവസരം ലഭിച്ചേക്കും. നിങ്ങളുടെ മറഞ്ഞിരിക്കുന്ന ചില കഴിവുകൾ പുറത്ത് വന്നേക്കും. ഇന്ന് നിങ്ങൾക്ക് വിലപ്പെട്ട എന്തെങ്കിലും ലഭിക്കാനിടയുണ്ട്. ബിസിനസ് ചെയ്യുന്നവർ മുടങ്ങി കിടന്ന ചില പദ്ധതികളുമായി മുമ്പോട്ട് പോകും. ചില ലാഭകരമായ പദ്ധതികളുടെ ഭാഗമാകാൻ സാധിക്കും. തെറ്റായ കാര്യങ്ങൾ അംഗീകരിക്കരുത്.​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)​മീനക്കൂറുകാർക്ക് ഇന്ന് ചെലവുകൾ നിറഞ്ഞ ദിവസമായിരിക്കും. വർധിച്ച് വരുന്ന ചെലവുകളും സാമ്പത്തിക പ്രതിസന്ധിയും മൂലം ആശങ്ക വർധിച്ചേക്കാം. നാളുകളായി തൊഴിൽ തേടിയലഞ്ഞവർക്ക് മികച്ച അവസരം വരാനിടയുണ്ട്. ജീവിതത്തിൽ ഒരു പുതിയ ബന്ധം രൂപപ്പെടാം. അത് പ്രണയമോ വിവാഹമോ സൗഹൃദമോ ആകാനിടയുണ്ട്. ബിസിനസിൽ കൂടുതൽ ശ്രദ്ധിക്കണം. വളരെ ആലോചിച്ച് മാത്രം നിക്ഷേപങ്ങൾ നടത്തുക.


Source link

Related Articles

Back to top button