സുവര്‍ണ ജൂബിലി നിറവില്‍ പിഡിഡിപി; ആഘോഷം നാളെ
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പ്രമുഖ പാല് സംഭരണ, വിതരണ പ്രസ്ഥാനമായ പീപ്പിള്‍സ് ഡയറി ഡെവലപ്മെന്റ് പ്രോജക്ട് (പിഡിഡിപി) സുവര്‍ണ ജൂബിലി നിറവില്‍. 50 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷങ്ങള്‍ നാളെ കാലടി കുറ്റിലക്കരയിലുള്ള പ്ലാന്റ് അങ്കണത്തില്‍ നടക്കുമെന്ന് ചെയര്മാന് ഫാ. തോമസ് മങ്ങാട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മേരി ജോസഫ്, ബിഷപ് എമെരിറ്റസ് മാര്‍ തോമസ് ചക്യത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പിഡിഡിപി സെക്രട്ടറി എ.സി. ജോണ്സണ്, ട്രഷറര്‍ ഒ.പി. മത്തായി എന്നിവരും പങ്കെടുത്തു. ക്ഷീര കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് പത്തു ക്ഷീരകര്‍ഷകരും 60 ലിറ്റര്‍ പാലുമായി 1973 ലാണ് സംരംഭം തുടങ്ങുന്നത്. കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ അനുഗ്രഹത്തോടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹികസേവന വിഭാഗത്തിന്റെ സെക്രട്ടറിയായിരിക്കേ ഫാ. ജോസഫ് മുട്ടുമനയായിരുന്നു സംരംഭത്തിനു പിന്നില്‍. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിവികാരിയില്നിന്നു വായ്പയായി ലഭിച്ച 55,000 രൂപ മൂലധനത്തില്‍ തുടങ്ങിയ പ്രസ്ഥാനം അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രതിദിനം ലക്ഷം ലിറ്റര്‍ ശേഷിയുള്ള സൊസൈറ്റിയായും നൂറു കോടിയിലേറെ വിറ്റുവരവുള്ള സ്ഥാപനമായും വളര്‍ന്നു. മലയാറ്റൂരിലായിരുന്നു ആദ്യ യൂണിറ്റ്. മുന്തിയയിനം പശുക്കളെ വാങ്ങി സമീപത്തുള്ള കര്‍ഷകര്‍ക്കു നല്കി. പത്തു കര്‍ഷകരില്‍നിന്നായി ദിവസം 60 ലിറ്റര്‍ പാല് കിട്ടിത്തുടങ്ങി. 1983ല്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. മില്‍മയ്ക്കാണ് അന്നു പാല് നല്‍കിയിരുന്നത്. പെട്ടെന്നൊരു ദിവസം പാലെടുക്കല്‍ മില്‍മ നിര്‍ത്തിയപ്പോഴാണ് സ്വന്തം ബ്രാന്‍ഡില്‍ പാൽ പുറത്തിറക്കാന്‍ നിര്‍ബന്ധിതരായത്. 1983 ജൂണ്‍ 25ന് പിഡിഡിപി ബ്രാന്‍ഡില്‍ പാല് വിപണനം തുടങ്ങി. 1973 മുതല്‍ 1999 വരെ ചെയര്‍മാനായിരുന്ന ഫാ. ജോസഫ് മുട്ടുമന വിരമിക്കുമ്പോള്‍ സ്ഥാപനത്തിന്റെ പ്രതിദിന പാലിന്റെ അളവ് 50,000 ലിറ്ററിലെത്തിയിരുന്നു. 2010ല്‍ അദ്ദേഹം അന്തരിച്ചു. 1988 ലാണ് അങ്കമാലി കാലടിയില്‍ 16 ഏക്കറില്‍ വലിയ പ്ലാന്റ് തുടങ്ങിയത്. പാല്‍പ്പൊടി ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ഏക സ്ഥാപനംകൂടിയാണിതെന്ന് ചെയര്മാന് ഫാ. തോമസ് മങ്ങാട്ട് പറഞ്ഞു. തൈര്, നെയ്യ്, പനീര്‍ എന്നിവയുമുണ്ട്. സ്വന്തം പാല് മാത്രം ഉപയോഗിക്കുന്ന ഐസ്ക്രീമും ഉത്പാദിപ്പിക്കുന്നുണ്ട്.

Source link