SPORTS

ജയം തുടർന്ന് ബംഗളൂരു


ധ​രം​ശാ​ല: പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു. പ​ഞ്ചാ​ബ് കിം​ഗ്സി​നെ റ​ൺ​സി​നു തോ​ൽ​പ്പി​ച്ചു. ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റ് ചെ​യ്ത ബം​ഗ​ളൂ​രു 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 241 റ​ണ്‍​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പ​ഞ്ചാ​ബ് ഓ​വ​റി​ൽ 17 ഓ​വ​റി​ൽ എ​ല്ലാ​വ​രും 181 റ​ൺ​സി​ൽ പു​റ​ത്താ​യി. ര​ണ്ടു വി​ക്ക​റ്റി​ന് 43 എ​ന്ന ത​ക​ർ​ച്ച​യെ നേ​രി​ട്ട നി​ല​യി​ൽ​നി​ന്നാ​ണ് ബം​ഗ​ളൂ​രു വ​ൻ സ്കോ​റി​ലെ​ത്തി​യ​ത്. കോ​ഹ്‌​ലി (47 പ​ന്തി​ൽ 92), പ​ടീ​ദാ​ർ (23 പ​ന്തി​ൽ 55), കാ​മ​റൂ​ണ്‍ ഗ്രീ​ൻ (27 പ​ന്തി​ൽ 46) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ബം​ഗ​ളൂ​രു​വി​നെ വ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്. സീ​സ​ണി​ലെ ര​ണ്ടാം സെ​ഞ്ചു​റി​യി​ലേ​ക്കു നീ​ങ്ങി​യ കോ​ഹ്‌​ലി​യെ അ​ർ​ഷ്ദീ​പ് സിം​ഗ് ആ​ണ് പു​റ​ത്താ​ക്കി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​നെ (ആ​റ്) ന​ഷ്ട​മാ​യി. പി​ന്നീ​ട് ജോ​ണി ബെ​യ​ർ​സ്റ്റോ -റി​ലി റൂ​സോ സ​ഖ്യം അ​തി​വേ​ഗം സ്കോ​ർ ഉ​യ​ർ​ത്തി. ബെ​യ​ർ​സ്റ്റോ​യെ (27) പു​റ​ത്താ​ക്കി ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ സ​ഖ്യം പൊ​ളി​ച്ചു. റൂ​സോ (27 പ​ന്തി​ൽ 61) പു​റ​ത്താ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ന്‍റെ താ​ളം തെ​റ്റി​യ​ത്.


Source link

Related Articles

Back to top button