CINEMA

''അമ്മേ, ഞാൻ പ്ലസ്ടു ഫെയിൽ അല്ല, പാസ്'': ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി

”അമ്മേ, ഞാൻ പ്ലസ്ടു ഫെയിൽ അല്ല, പാസ്”: ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി. Meenakshi Anoop has achieved excellent results in the Higher Secondary Examination

”അമ്മേ, ഞാൻ പ്ലസ്ടു ഫെയിൽ അല്ല, പാസ്”: ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി

മനോരമ ലേഖിക

Published: May 09 , 2024 07:18 PM IST

Updated: May 09, 2024 07:31 PM IST

1 minute Read

 ”അമ്മേ, ഞാൻ 12th ഫെയിൽ അല്ല. പാസ്” ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടി മീനാക്ഷി അനൂപ്.
ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം ൈകവരിച്ച് യുവതാരം മീനാക്ഷി അനൂപ്. ”അമ്മേ, ഞാൻ 12th Fail അല്ല PASS. 83 ശതമാനം….ന്ന്”–തന്റെ മാർക് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചു.

അനൂപ്– രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാർഥ പേര്. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദിഷ് എന്നു പേരുള്ള സഹോദരങ്ങളുമുണ്ട്.
ഇത്തവണ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയ ശതമാനം കുറഞ്ഞു. ഹയർ സെക്കൻഡറിയിൽ 100% വിജയം നേടിയവയിൽ 7 സർക്കാർ സ്കൂളുകൾ മാത്രം. വിജയം കുറഞ്ഞതിനെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നിർദേശം നൽകി. റെഗുലർ വിഭാഗത്തിൽ 374755 പേർ പരീക്ഷ എഴുതിയതിൽ 294888 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 78.69. കഴിഞ്ഞ വർഷം വിജയശതമാനം 82.95% ആയിരുന്നു. 4.26% ആണ് ഇത്തവണത്തെ വിജയശതമാനം കുറഞ്ഞത്. വിഎച്ച്എസ്‌ഇ പരീക്ഷ എഴുതിയ 27586 വിദ്യാർഥികളിൽ 19702 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 71.42. കഴിഞ്ഞ വര്ഞഷം ഇത് 78.39% ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 6.97% കുറവാണ് ഇത്തവണ ഉണ്ടായത്. എച്ച്എസ്എസ്, വിഎച്ച്എസ്എസ് സേ പരീക്ഷകൾക്ക് 13 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 14 വരെയും അപേക്ഷ നൽകാം. ജൂൺ 12 മുതൽ 24 വരെ സേ പരീക്ഷ നടക്കും.

English Summary:
Young actress Meenakshi Anoop has achieved excellent results in the Higher Secondary Examination.

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie 6l16iojlefpp4thn3cb40il2g8 mo-entertainment-movie-meenakshi-anoop f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-educationncareer-higher-secondary


Source link

Related Articles

Back to top button