നാണംകെട്ട് മംഗോളിയ
സാനോ (ജപ്പാൻ): അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോർ കുറിച്ച് മംഗോളിയ. ജപ്പാനിൽ പര്യടനം നടത്തുന്ന മംഗോളിയൻ ടീം 205 റണ്‍സിന്റെ തോൽവിയാണ് വഴങ്ങിയത്. 12 റണ്‍സിനു മംഗോളിയ ഓൾഔട്ടായി. അന്താരാഷ്ട്ര ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോർ. 2023 ഫെബ്രുവരി 26ന് സ്പെയിനിനെതിരേ ഐൽ ഓഫ് മാൻ ടീം നേടി 10 റണ്‍സാണ് ഏറ്റവും ചെറിയ സ്കോർ. ടോസ് നേടി ബാറ്റ് ചെയ്ത ജപ്പാൻ 20 ഓവറിൽ ഏഴു വിക്കറ്റിന് 217 റണ്‍സ് നേടി. 39 പന്തിൽ 69 റണ്‍സ് നേടിയ സബരീഷ് രവിചന്ദ്രനാണ് ടോപ് സ്കോർറർ. മറുപടി ബാറ്റിംഗിൽ മംഗോളിയയുടെ ഏഴു പേർക്ക് സ്കോർ തുറക്കാനായില്ല. നാലു റണ്‍സ് നേടിയ തുർ സുമയയാണു ടോപ് സ്കോറർ. പിന്നെ മൂന്ന് എക്സ്ട്രാകളാണ്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ കസുമ കേറ്റോ സ്റ്റഫോർഡാണ് മംഗോളിയയെ തകർത്തത്.
Source link