ASTROLOGY

Akshaya Tritiya 2024 അക്ഷയത്രിതീയ ദിനത്തിൽ മറക്കരുത് ഇക്കാര്യങ്ങൾ; ഓരോ രാശിക്കാരും ചെയ്യേണ്ടത്?


അക്ഷയ തൃതീയ ദിനത്തിൽ അനുഷ്ഠിക്കേണ്ട ഏറ്റവും മഹത്തായ കർമമാണ് ദാനം. അന്നേദിവസം അനുഷ്ഠിക്കുന്ന ദാനധർമാദികളുടെ ഫലം വർഷം മുഴുവൻ നിലനിൽക്കുമെന്നാണ് വിശ്വാസം . പ്രതിഫലേച്ഛയില്ലാതെ അർഹതയുള്ളവർക്കു ദാനം ചെയ്യുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്. ഒരു കരം കൊണ്ടു ചെയ്യുന്നത് മറ്റേ കരം അറിയരുത് എന്ന പ്രമാണത്തിലൂന്നിവേണം ദാനം ചെയ്യാൻ. മറ്റുള്ളവരെ അറിയിച്ചുകൊണ്ട് ചെയ്യുന്നവ ഒരിക്കലും ദാനം ആവുന്നില്ല. സൂര്യ രാശിപ്രകാരം ഓരോ രാശിക്കാരും അക്ഷയതൃതീയ ദിനത്തിൽ ഇവ ദാനം ചെയ്‌താൽ അക്ഷയ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. 
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം രാശിക്കാർ ഗോതമ്പ്, പയർവർഗങ്ങൾ, ശർക്കര, ചുവന്ന വസ്ത്രങ്ങൾ, ചുവന്ന പൂക്കൾ, ചെമ്പ് ഇവ ദാനം ചെയ്യുന്നത് ഉത്തമമാണ്. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഈ രാശിക്കാർ വെളുത്ത നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് നല്ലതാണ്. വെള്ളി, വജ്രം, പച്ചരി, ശുഭ്ര വസ്ത്രങ്ങൾ, സുഗന്ധ വസ്തുക്കൾ എന്നിവ നന്ന്.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഈ രാശിക്കാർ പച്ച നിറത്തിലുള്ള വസ്ത്രം, പയർവർഗങ്ങൾ, മരതകം, സ്വർണം, മുത്ത്, എന്നിവ ദാനം ചെയ്യാവുന്നതാണ്.കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): കർക്കടകം രാശിക്കാർ വെളുത്ത നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് ശുഭഫലം നൽകും . വെള്ളി, പവിഴം, വെള്ള വസ്ത്രം, പാല്, തൈര്, പഞ്ചസാര, നെയ്യ് എന്നിവ ഉത്തമം.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ഗോതമ്പ്, ചുവന്ന വസ്ത്രങ്ങൾ, ചുവന്ന പുഷ്പങ്ങൾ, ശർക്കര, ചെമ്പ് സ്വർണ്ണം എന്നിവ ദാനം ചെയ്യാം.
കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): ഈ രാശിക്കാർ പച്ച നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നതാണ് ഉത്തമം. പച്ച നിറത്തിലുള്ള വസ്ത്രം, ചെറുപയർ എന്നിവ ഇതിൽ ഉൾപ്പെടും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഈ രാശിക്കാർ സുഗന്ധദ്രവ്യം, ചന്ദനം, വെളുത്ത വസ്ത്രങ്ങൾ, പഞ്ചസാര എന്നിവ ദാനം ചെയ്യാവുന്നതാണ്.
വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): വൃശ്‌ചികം രാശിക്കാർ ചുവന്ന നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നതാണ് ഉത്തമം. രക്തചന്ദനം, കുങ്കുമപ്പൂവ്, ചുവന്ന വസ്ത്രങ്ങൾ എന്നിവ ദാനം ചെയ്യാം.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ഈ രാശിക്കാർ മഞ്ഞ നിറത്തിലുള്ള വസ്തുക്കൾ ദാനം ചെയ്യുന്നത് സദ്ഫലം നൽകും . മഞ്ഞനിറത്തിലുള്ള വസ്ത്രം, പുഷ്യരാഗം, നെയ്യ്, മഞ്ഞ നിറമുള്ള ധാന്യങ്ങൾ എന്നിവ ദാനം ചെയ്യാം.
‌മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ‌മകരം രാശിക്കാർ പയറുവർഗങ്ങൾ, എള്ളെണ്ണ, കറുത്ത വസ്ത്രം എന്നിവ ദാനം ചെയ്യാം.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ഈ രാശിക്കാർ കമ്പിളി, കറുത്ത വസ്ത്രങ്ങൾ, ഇന്ദ്രനീലക്കല്ല്‌, കുട, ഇരുമ്പ്, വെള്ളി എന്നിവ ദാനം ചെയ്യുന്നതാണ് ഉചിതം.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സ്വർണം, വെള്ളി, മഞ്ഞൾ, പഞ്ചസാര, തേൻ എന്നിവ ദാനം ചെയ്യുന്നത് ഉത്തമം.


Source link

Related Articles

Back to top button