നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
ബെന്നി ചിറയില്‍ ചങ്ങനാശേരി: സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാന്‍ നെല്‍കര്‍ഷകര്‍ ബാങ്കുകളില്‍ കയറിയിറങ്ങുന്നു. നെല്ലിന്റെ പണം നല്‍കുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് കണ്‍സോര്‍ഷ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്കുകളാണ് പണം നല്‍കാതെ കര്‍ഷകരെ വട്ടംകറക്കുന്നത്. മാര്‍ച്ച് രണ്ടാം വാരം മുതല്‍ കൊയ്ത്തുനടത്തി മില്ലുകാര്‍ക്ക് നെല്ല് കൊടുത്ത കര്‍ഷകരാണ് വില ലഭിക്കാത്തതുമൂലം പ്രതിസന്ധി നേരിടുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് കുറച്ചു കര്‍ഷകര്‍ക്കു പണം കിട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബാങ്കുകളില്‍നിന്നു തുകവിതരണം നിലച്ചു. നെല്ല് കൊയ്ത് 15 ദിവസത്തിനകം പണം ലഭ്യമാക്കുമെന്നുള്ള കൃഷി മന്ത്രിയുടെയും സിവില്‍ സപ്ലൈസ് മന്ത്രിയുടെയും ഉറപ്പാണ് ഇതോടെ ജലരേഖയായി മാറിയത്. 2023-24 വര്‍ഷം നാളിതുവരെ 47.96 കോടി കിലോ നെല്ലാണ് സംഭരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന എംഎസ്പിയായ 1049 കോടി രൂപയും സംസ്ഥാന പ്രൊഡക്ഷന്‍ ഇന്‍സെന്റീവായ 305 കോടിയും കൈകാര്യ ചെലവിനത്തിലെ 5.75 കോടിയും ചേര്‍ത്ത് 1359 കോടി രൂപയാണ് കര്‍ഷകര്‍ക്കു നല്‍കേണ്ടത്. ഇതില്‍ എത്ര കോടി രൂപ കര്‍ഷകര്‍ക്ക് നല്കി എന്നുള്ള കാര്യത്തില്‍ സപ്ലൈകോ വ്യക്തമായ മറുപടി നല്‍കുന്നില്ല.
31-ാമത്തെ ട്രഞ്ചില്‍ സപ്ലൈകോ കാനറാ ബാങ്കിന് നല്കിയ ലിസ്റ്റില്‍പെട്ട കര്‍ഷകര്‍ ബാങ്കില്‍ എത്തുമ്പോള്‍ നിലവില്‍ സപ്ലൈ കോയില്നിന്നു ലഭ്യമായ തുക പൂര്‍ണമായി വിതരണം ചെയ്തു കഴിഞ്ഞതായും ഇനി പണം ലഭിച്ചാലേ വിതരണം ചെയ്യാനാവു എന്നുമാണ് മറുപടി കിട്ടുന്നത്. ആലപ്പുഴ ജില്ലയിലെ ബോട്ട് ജെട്ടി ബ്രാഞ്ചില്‍നിന്നു 31 നമ്പര്‍ ട്രഞ്ചില്‍ ഉള്‍പ്പെട്ട ചില പിആര്‍ സുകള്‍ക്ക് പണം ലഭ്യമായതിനെപ്പറ്റി നെല്‍കര്‍ഷക സംരക്ഷണസമിതി ഭാരവാഹികള്‍ ആരാഞ്ഞപ്പോള്‍ പുളിങ്കുന്നു ശാഖയിലെ മാനേജര്‍ കര്‍ഷകരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ തട്ടിക്കയറിയതായി സമിതി ഭാരവാഹികള്‍ പറഞ്ഞു. എസ്ബിഐക്ക് നെല്ലിന്റെ തുക വിതരണം ചെയ്യാന്‍ ഫണ്ടുണ്ടെങ്കിലും ജീവനക്കാരുടെ മെല്ലപ്പോക്കു നയം കര്‍ഷകരെ വലയ്ക്കുകയാണെന്നും ആരോപണമുണ്ട്. പിആര്‍എസിന്റെ തുകവിതരണം ചെയ്യുന്നതില്‍ കാലവിളമ്പം വരുത്തിയാല്‍ എസ്ബിഐയുടെയും കാനറാ ബാങ്കിന്റെയും പാഡി ഓഫീസുകളുടെയും മുന്നില്‍ നെല്‍കര്‍ഷകരുടെ തുടര്‍ച്ചയായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

Source link