റയൽ v/s ബയേൺ
യുവേഫ ചാന്പ്യൻസ് ലീഗ് രണ്ടാംപാദ സെമി പോരാട്ടത്തിന് ബയേണ്‍ മ്യൂണിക് നാളെ റയൽ മാഡ്രിന്റെ സാന്റിയാഗോ ബാർണാബുവിൽ ഇറങ്ങും. ബയേണിന്റെ അലിയൻസ് അരീനയിൽ നടന്ന ആദ്യപാദം 2-2ന് സമനിലയായതോടെ പുതിയ തുടക്കമിട്ടാണ് റയലും ബയേണും ഇറങ്ങുക. ലാ ലിഗ ചാന്പ്യന്മാരായതിനുശേഷമുള്ള റയലിന്റെ ആദ്യമത്സരമാണ്. ബയേണാണെങ്കിൽ ബുണ്ടസ് ലിഗയിൽ കഴിഞ്ഞ മത്സരത്തിൽ സ്റ്റട്ട്ഗർട്ടിനോട് 3-1ന് തോറ്റശേഷം ഇറങ്ങുകയാണ്. ഈ സീസണിൽ ഇതുവരെ കിരീടങ്ങളൊന്നുമില്ലാത്ത ബയേണിന് ഏകപ്രതീക്ഷയാണ് ചാന്പ്യൻസ് ലീഗ്.
പ്രതിരോധതാരം റാഫേൽ ഗുരേരേ പരിക്കിനെത്തുർന്ന് ബയേണിനൊപ്പമുണ്ടാകില്ല. കഴിഞ്ഞ എട്ട് ചാന്പ്യൻസ് ലീഗ് മത്സരങ്ങളിൽ ബയേണിന് റയലിനെ തോൽപ്പിക്കാനായിട്ടില്ല. റയൽ നിരയിൽ ജൂഡ് ബെല്ലിങ്ഗം, വിനീഷ്യസ് ജൂണിയർ എന്നിവർ ഫോമിലാണ്. ടോണി ക്രൂസ് നയിക്കുന്ന മധ്യനിരയാണ് റയലിന്റെ നീക്കങ്ങളിൽ ശക്തമായി പ്രവർത്തിക്കുന്നത്. ഹാരി കെയ്ന്റെ ഗോളടിയിലാണ് ബയേണിന്റെ പ്രതീക്ഷകൾ. ഒപ്പം ഗോൾ വലകാക്കുന്ന മാനുവൽ നോയറുടെ പ്രകടനത്തിലും.
Source link