INDIALATEST NEWS

എന്നോട് സ്നേഹം ഉണ്ടെങ്കിൽ കോൺഗ്രസിനെ ജയിപ്പിക്കൂ: ഖർഗെ

എന്നോട് സ്നേഹം ഉണ്ടെങ്കിൽ കോൺഗ്രസിനെ ജയിപ്പിക്കൂ: ഖർഗെ – Vote for congress if you love me says Mallikarjun Kharge | Malayalam News, India News | Manorama Online | Manorama News

എന്നോട് സ്നേഹം ഉണ്ടെങ്കിൽ കോൺഗ്രസിനെ ജയിപ്പിക്കൂ: ഖർഗെ

മനോരമ ലേഖകൻ

Published: May 06 , 2024 03:11 AM IST

1 minute Read

കലബുറഗിയിൽ മരുമകനെ നിർത്തി കോൺഗ്രസ് അധ്യക്ഷന്റെ പോര്

മല്ലികാർജുൻ ഖർഗെ

ബെംഗളൂരു ∙ ‘‘കലബുറഗിക്കായി ഞാൻ എന്തെങ്കിലും ചെയ്തെന്നു കരുതുന്നെങ്കിൽ എന്റെ ശവസംസ്കാരത്തിനെങ്കിലും നിങ്ങൾ വരണം. ഇത്തവണ ഇവിടെ കോൺഗ്രസ് ജയിച്ചില്ലെങ്കിൽ എനിക്കു കലബുറഗിയിൽ ഒരു സ്ഥാനവുമില്ലെന്നാണ് അർഥം’’– കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കഴിഞ്ഞദിവസം അഫ്സൽപുരിലെ പ്രചാരണവേദിയിൽ വികാരവിക്ഷോഭത്തോടെ പറഞ്ഞു.

നാളെ വോട്ടെടുപ്പു നടക്കുന്ന കലബുറഗിയിൽ കോൺഗ്രസിന്റെ വിജയം ഖർഗെയുടെ അഭിമാനപ്രശ്നമാണ്. ബിജെപിയിലേക്കു ചേക്കേറിയ പഴയ ശിഷ്യൻ ഉമേഷ് ജാദവിനോടു ഖർഗെ കഴിഞ്ഞതവണ 95,452 വോട്ടിനു തോറ്റ മണ്ഡലം. ഒരു തിരഞ്ഞെടുപ്പിലും തോറ്റിട്ടില്ലാത്തയാൾ എന്ന മേൽവിലാസമാണു ഖർഗെയ്ക്ക് അന്നു നഷ്ടമായത്. ഇത്തവണ ജാദവിനെതിരെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ കരുനീക്കുകയാണ് ഖർഗെ. വ്യവസായിയായ രാധാകൃഷ്ണയ്ക്കായി പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത് ഖർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖർഗെയാണ്.

2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭാഗികമായി പകരംവീട്ടിയിരുന്നു.  8 നിയമസഭാ സീറ്റുകളിൽ ആറെണ്ണവും പാർട്ടി പിടിച്ചെടുത്തു.  ലോക്സഭയിൽ കോൺഗ്രസിനെ 3 തവണ മാത്രമേ (1996ൽ ജനതാദൾ, 1998 ലും 2019 ലും ബിജെപി) കലബുറഗി കൈവിട്ടിട്ടുള്ളൂ.

English Summary:
Vote for congress if you love me says Mallikarjun Kharge

mo-news-common-malayalamnews 7s5g9oofnmb5gqbh2h1d1h5su1 mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress


Source link

Related Articles

Back to top button