INDIALATEST NEWS

‘ഇവർക്ക് വീസയോ രാഷ്ട്രീയ ഇടമോ നൽകരുത്; ഇന്ത്യയുടെ ആശങ്ക കാനഡയെ അറിയിച്ചു’

കാനഡയെ ഇന്ത്യയുടെ ആശങ്ക അറിയിച്ചെന്ന് എസ്.ജയശങ്കർ | S Jaishankar reacts to Canada arresting 3 Indians in Hardeep Nijjar murder | National News | Malayalam News | Manorama News

‘ഇവർക്ക് വീസയോ രാഷ്ട്രീയ ഇടമോ നൽകരുത്; ഇന്ത്യയുടെ ആശങ്ക കാനഡയെ അറിയിച്ചു’

ഓൺലൈൻ ഡെസ്ക്

Published: May 05 , 2024 04:55 PM IST

Updated: May 05, 2024 06:21 PM IST

1 minute Read

എസ്.ജയശങ്കർ

ന്യൂഡല്‍ഹി ∙ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 ഇന്ത്യക്കാര്‍ കാനഡയില്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായും വ്യക്തതയ്ക്കായും കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. കനേഡിയന്‍ പൊലീസ് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.നിജ്ജാര്‍ 2023 ജൂണ്‍ 18നാണ് ബ്രിട്ടിഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്കു പുറത്തു വെടിയേറ്റ് മരിച്ചത്. ഖലിസ്ഥാൻ ഭീകരരുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്ക മാത്രമാണ് രാജ്യം കാനഡയെ അറിയിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നതെന്നു ജയശങ്കർ വ്യക്തമാക്കി. ഖലിസ്ഥാൻ അനുകൂലികൾ കാനഡയുടെ ജനാധിപത്യം ഉപയോഗിച്ച് ലോബികൾ സൃഷ്ടിച്ചു. ഇത് അവർ വോട്ടുബാങ്കുകളാക്കി മാറ്റി.കാനഡയിലെ ചില പാർട്ടികൾ ഖലിസ്ഥാൻ നേതാക്കളെ ആശ്രയിക്കുന്നുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കുന്ന ഇത്തരം ആളുകൾക്കു വീസയോ രാഷ്ട്രീയ ഇടമോ നൽകരുതെന്നു കാനഡയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിനെതിരെ കനേഡിയൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു.

English Summary:
S Jaishankar reacts to Canada arresting 3 Indians in Hardeep Nijjar murder

37qimplvhn16jetfhgebaq9ajt 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-canada 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-sjaishankar


Source link

Related Articles

Back to top button