INDIALATEST NEWS

വോട്ട് എതിർസ്ഥാനാർഥിക്ക്; സ്ത്രീയുടെ മുഖത്തടിച്ച് കോൺഗ്രസ് സ്ഥാനാർഥി

വോട്ട് എതിർസ്ഥാനാർഥിക്ക്; സ്ത്രീയുടെ മുഖത്തടിച്ച് കോൺഗ്രസ് സ്ഥാനാർഥി – Vote for the opposing candidate; Congress candidate slapped woman on her face | Kerala News, Malayalam News | Manorama Online | Manorama News

വോട്ട് എതിർസ്ഥാനാർഥിക്ക്; സ്ത്രീയുടെ മുഖത്തടിച്ച് കോൺഗ്രസ് സ്ഥാനാർഥി

മനോരമ ലേഖകൻ

Published: May 05 , 2024 03:03 AM IST

Updated: May 04, 2024 09:54 PM IST

1 minute Read

സ്ത്രീത്തൊഴിലാളിയുടെ മുഖത്തടിക്കുന്ന ടി. ജീവൻ റെഡ്ഡി (വിഡിയോ ദൃശ്യം)

ഹൈദരാബാദ് ∙ എതിർസ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നു പറഞ്ഞതിനു തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ടി. ജീവൻ റെഡ്ഡി സ്ത്രീത്തൊഴിലാളിയുടെ മുഖത്തടിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നു. 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വോട്ട് ചെയ്തെങ്കിലും പെൻഷൻ കിട്ടിയില്ലെന്ന പരാതിപ്പെട്ടാണ് ഇത്തവണ വോട്ട് മാറ്റി ചെയ്യുമെന്നു തൊഴിലുറപ്പു തൊഴിലാളിയായ സ്ത്രീ പറഞ്ഞത്. ബിജെപിയുടെ സിറ്റിങ് എംപി ധർമപുരി അരവിന്ദാണു ജീവൻ റെഡ്ഡിയുടെ എതിർസ്ഥാനാർഥി. ഈ മാസം 13 ന് ആണ് ഇവിടെ തിരഞ്ഞെടുപ്പ്. 

English Summary:
Vote for the opposing candidate; Congress candidate slapped woman on her face

mo-news-national-states-telangana 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5e506sc5sravp520musnauk5uj mo-politics-parties-congress mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button