INDIA

സ്ത്രീയെ തട്ടിക്കൊണ്ടു പോയ കേസ്: എച്ച്.ഡി.രേവണ്ണ കസ്റ്റഡിയില്‍, പികൂടിയത് ദേവെഗൗഡയുടെ വീട്ടിൽനിന്ന്

രേവണ്ണ കസ്റ്റഡിയിൽ – Karnataka MLA HD Revanna | Manorama Online News

സ്ത്രീയെ തട്ടിക്കൊണ്ടു പോയ കേസ്: എച്ച്.ഡി.രേവണ്ണ കസ്റ്റഡിയില്‍, പികൂടിയത് ദേവെഗൗഡയുടെ വീട്ടിൽനിന്ന്

ഓൺലൈൻ ഡെസ്‌ക്

Published: May 04 , 2024 07:15 PM IST

Updated: May 04, 2024 07:27 PM IST

1 minute Read

എച്ച്.ഡി.രേവണ്ണ

ബെംഗളൂരു ∙ ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ കസ്റ്റഡിയില്‍. പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ ഹാസനിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ കസ്റ്റഡിയില്‍ എടുത്തത്. രേവണ്ണയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. പ്രത്യേക അന്വേഷണ സംഘം രേവണ്ണയെ ബെംഗളൂരുവിലേക്കു കൊണ്ടുപോകും.

സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ വ്യാഴാഴ്ച രേവണ്ണയ്‌ക്കെതിശര കേസെടുത്തിരുന്നു. രേവണ്ണയുടെ മകനായ പ്രജ്വല്‍ ചിത്രീകരിച്ച അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീയെ രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയി എന്നു കാട്ടി 20 വയസുള്ള മകനാണ് പരാതി നല്‍കിയിരുന്നത്.

#WATCH | Karnataka: JD(S) leader HD Revanna taken into custody by SIT officials in connection with a kidnapping case registered against him at KR Nagar police station, in Bengaluru.More details awaited. pic.twitter.com/9ciIjhlmmu— ANI (@ANI) May 4, 2024

രേവണ്ണയ്‌ക്കെതിരെ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനു മുന്‍കൂര്‍ ജാമ്യം തേടിയ രേവണ്ണയോട് വെള്ളിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. 
പീഡനക്കേസിലെ പ്രതിയായ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. പ്രജ്വല്‍ ജര്‍മനിയില്‍നിന്നു എത്തിയാലുടന്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്‌തേക്കും.

രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയും (48) പരാതി നൽകിയിരുന്നു. വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.

English Summary:
Karnataka MLA HD Revanna Detained Over Allegations of Kidnapping

mo-crime-sexualharassment 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-politics-leaders-prajwalrevanna 77dq7sibpfksehoklfgd3l3or8




Source link

Related Articles

Back to top button