ഹൈറിച്ച് സാമ്പത്തികതട്ടിപ്പ് ;200 കോടിയുടെ സ്വത്തുക്കൾ സർക്കാരിലേക്ക്
പയ്യന്നൂര്‍: സാമ്പത്തികതട്ടിപ്പ് കേസില്‍ കുടുങ്ങിയ, തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ മരവിപ്പിച്ചിരുന്ന ആസ്തികള്‍ ഇനി സര്‍ക്കാരിലേക്ക്. ഏകദേശം 200 കോടിയോളം രൂപയുടെ സ്വത്ത് സര്‍ക്കാരിന്റെ കൈവശമെത്തുമെന്നാണ് പ്രാഥമിക നിഗമനം. താത്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണം എന്ന ജില്ലാ കളക്ടറുടെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സര്‍ക്കാരിനു ലഭിക്കുന്നത്. തട്ടിപ്പുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ തൃശൂര്‍ ജില്ലാ കളക്ടർ ഹൈറിച്ചിന്റെ ആസ്തികളും അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരേ നടപടി വന്നതു മുതല്‍, ഇന്നു ശരിയാകും നാളെ ശരിയാകുമെന്ന് വാഗ്ദാനം നല്കി കൂടുതല്‍ പരാതികള്‍ രംഗത്തുവരുന്നത് തടയാനാണ് പ്രതികള്‍ തുടക്കം മുതല്‍ ശ്രമിച്ചത്. ഇതിനിടയിലായിരുന്നു ഹൈറിച്ചിന്റെ തട്ടിപ്പിന്റെ വ്യാപ്തി മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ വെളിപ്പെടുത്തിയത്. കോടതിയുടെ ശക്തമായ ഇടപെടലുകളുണ്ടായതോടെ ഹൈറിച്ച് സ്ഥാപന ഉടമകള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ഇതിനെല്ലാമൊടുവിലാണ് ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ അപേക്ഷയില്‍ ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സര്‍ക്കാര്‍ അധീനതയിലാകുന്നത്. ഇതിനിടെ ഓണ്‍ലൈന്‍ ഷോപ്പ് എന്ന സ്ഥാപനം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ ഹര്‍ജി കോടതി തള്ളിയത് സ്ഥാപനമുടമകൾക്ക് തിരിച്ചടിയായും മാറി. നിലവില്‍ സിബിഐയാണ് തട്ടിപ്പുകേസ് അന്വേഷിക്കുന്നത്. ഹൈറിച്ച് മേധാവി പ്രതാപൻ മണിചെയിന്‍ മാതൃകയില്‍ ഗ്രീന്‍കോ സെക്യൂരിറ്റീസ് എന്ന സ്ഥാപനം നടത്തി രണ്ടുവര്‍ഷംകൊണ്ട് 16 കോടി തട്ടിയെടുത്തതുള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്. ഇതില്‍ മൂന്നു കേസുകളില്‍ തടവുശിക്ഷയനുഭവിച്ച ഇയാള്‍ ഒരുകോടിയോളം രൂപ കെട്ടിവച്ചാണു പുറത്തിറങ്ങിയത്. പത്തു കേസുകള്‍ പണം കൊടുത്ത് ഒതുക്കിത്തീര്‍ത്തതായാണ് പുറത്തുവരുന്ന വിവരം. 2016ലെ ഗ്രീന്‍കോ തട്ടിപ്പുകേസ് എട്ടുവര്‍ഷമായിട്ടും കോടതി നടപടികളിലാണ്. ഹൈറിച്ചിനെതിരേയുള്ള പുതിയ കേസിന്റെ അന്തിമവിധി വരാന്‍ വര്‍ഷങ്ങളോളം കാത്തിരക്കേണ്ടതായും വരും.
ഇടനിലക്കാരുടെ കമ്മീഷന് ഏഴര കോടി വരെ പയ്യന്നൂര്‍: ഹൈറിച്ചിന്റെ മണിചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ട ജനങ്ങളില്‍നിന്നു കോടികള്‍ കമ്മീഷന് കെപ്പറ്റിയ ഇടനിലക്കാര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. മുന്‍ പോലീസ് മേധാവി വടകരയിലെ പി.എ. വത്സന് നല്കിയ പരാതിയിലാണു പ്രൈസ് ചിറ്റ്സ് ആൻഡ് മണി സര്‍ക്കുലേഷന്‍ സ്കീം ആക്ട് പ്രകാരവും ബാനിംഗ് ആക്ട് പ്രകാരവും കേസെടുത്തത്. റോയല്‍ ഗ്രാൻഡ് ഡിജിറ്റല്‍, ഫിജീഷ്, റോയല്‍ ഗ്രാന്റ്, ടി.ജെ. ജിനില്‍, കെ.കെ.രമേഷ്, ഹൈറിച്ച് ശ്രീജിത്ത് അസോസിയേറ്റ്സ്, ഹൈ ഫ്ലൈയേഴ്സ്, കെ.പി. ശ്രീഹരി തുടങ്ങിയ 39 ഇടനിലക്കാര്ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രമോട്ടര്‍മാരായ പ്രതികള്‍ മണിചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമ്മീഷന് പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്നു നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുന്‍ പോലീസുദ്യോഗസ്ഥനായ പരാതിക്കാരന് കണ്ടെത്തിയിരുന്നു. ഒരു കോടി മുതല്‍ അഞ്ചര കോടി രൂപ വരെ കമ്മീഷണനായി കൈപ്പറ്റിയവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പരാതിക്കാരന് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. മണിച്ചെയിന്‍ ഇടപാട് നടത്തുന്ന സ്ഥാപനയുടമകളെ കൂടാതെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കാമെന്ന ബാനിംഗ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇദ്ദേഹം നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മാത്രമല്ല, ഏഴര കോടി വരെ കമ്മീഷന് ഇനത്തില്‍ അനധികൃതമായി സമ്പാദിച്ചവരുള്പ്പെടെ നൂറ്റിയിരുപതോളം ഇടനിലക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചതായും ഇവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും പി.എ. വത്സന് ദീപികയോട് പറഞ്ഞു.

Source link