ആസിഫ് അലി ചിത്രത്തിന് ക്ലാപ്പ് അടിച്ച് ഷാഫി പറമ്പിൽ
ആസിഫ് അലി ചിത്രത്തിന് ക്ലാപ്പ് അടിച്ച് ഷാഫി പറമ്പിൽ – movie | Manorama Online
ആസിഫ് അലി ചിത്രത്തിന് ക്ലാപ്പ് അടിച്ച് ഷാഫി പറമ്പിൽ
മനോരമ ലേഖകൻ
Published: May 03 , 2024 04:00 PM IST
1 minute Read
ആസിഫ് അലി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ
‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിനു ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനായി ആസിഫ് അലി. ചിത്രത്തിന്റെ പൂജ എറണാകുളം ഫോർട്ട് കൊച്ചി സിഎസ്ഐ ഹെറിറ്റേജ് ബംഗ്ലോയില്‍ നടന്നു. ജോഫിൻ ടി ചാക്കോ, രാമു സുനിൽ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കലിന്റേതാണ് തിരക്കഥ. അനശ്വര രാജൻ നായികയായെത്തുന്ന ചിത്രത്തിൽ നിരൂപകശ്രദ്ധ നേടിയ ആട്ടം സിനിമയിലെ നായിക സറിൻ ഷിഹാബും മനോജ് കെ ജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ആസിഫ് അലി ചിത്രത്തിന് ക്ലാപ്പ് അടിച്ച ഷാഫി പറമ്പിൽ (Photo: Special Arrangement)
കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയും ആന്റോ ജോസഫും ചേർന്നാണ് ആസിഫ് അലി നായകനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. നൈറ്റ് ഡ്രൈവ്, മാളികപ്പുറം, 2018 എന്നീ വൻ വിജയ ചിത്രങ്ങൾക്കും, റീലീസിന് തയ്യാറെടുക്കുന്ന ആനന്ദ് ശ്രീബാലയ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്.
ആസിഫ് അലി ചിത്രത്തിന്റെ പൂജയിൽ നിന്ന് (Photo: Special Arrangement)
ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, ലൈൻ പ്രൊഡ്യൂസർ: ഗോപകുമാർ ജി കെ , പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, പ്രേംനാഥ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ് കുറ്റിപ്പുറം, അസിസ്റ്റന്റ് ഡയറക്ടേർസ്: സുമേഷ് കെ സുരേശൻ, Fr വിനീഷ് മാത്യു, രോഹൻ മിഥ്വിഷ്, ആദർശ് എ നായർ, സംഘട്ടനം: ഫീനിക്സ് പ്രഭു, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ: ഓൾഡ്മങ്ക്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-viralnews mo-entertainment-movie-asifali mo-entertainment-movie-anaswararajan f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manojkjayan 3gmtgspavu9pi7k087e6hi6vqr mo-entertainment-movie-jofin-t-chacko
Source link