CINEMA

വില്ലൻ കഥാപാത്രത്തിന് സ്പിൻ ഓഫ്; ഉണ്ണി മുകുന്ദന്റെ മാർക്കോയ്ക്ക് മൂന്നാറിൽ തുടക്കം

വില്ലൻ കഥാപാത്രത്തിന് സ്പിൻ ഓഫ്; ഉണ്ണി മുകുന്ദന്റെ മാർക്കോയ്ക്ക് മൂന്നാറിൽ തുടക്കം – movie | Manorama Online

വില്ലൻ കഥാപാത്രത്തിന് സ്പിൻ ഓഫ്; ഉണ്ണി മുകുന്ദന്റെ മാർക്കോയ്ക്ക് മൂന്നാറിൽ തുടക്കം

മനോരമ ലേഖിക

Published: May 03 , 2024 12:51 PM IST

1 minute Read

മാർക്കോ സിനിമയുടെ പൂജാ വേളയിൽ ഉണ്ണി മുകുന്ദനും സംഘവും (Photo: Special Arrangement)

മലയാള സിനിമയിലാദ്യമായി ഒരു വില്ലൻ കഥാപാത്രത്തിന് സ്പിൻ ഓഫ് ചിത്രം ഒരുങ്ങുന്നു. മാസ് ആക്ഷൻ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹനീഫ് അദേനിയും യുവതാരം ഉണ്ണി മുകുന്ദനും കൈകോർക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറിൽ ആരംഭിച്ചു. 2019ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം മിഖായേലിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ മുൻനിറുത്തിയാണ് പുതിയ സിനിമ ഒരുങ്ങുന്നത്. മാർക്കോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർമാതാവ് ഷെരീഫ് മുഹമ്മദ് നിർവഹിച്ചു. 

മാർക്കോ സിനിമയുടെ പൂജാവേളയിൽ നിന്ന് (Photo: Special Arrangement)

മാർക്കോ ജൂനിയറിന്റെ ഭൂതകാലമാണ് ചിത്രത്തിന്റെ പ്രമേയം. മികച്ച സംഘട്ടനങ്ങളും, വൈകാരിക രംഗങ്ങളും കൂട്ടിയിണക്കി വിശാലമായ ക്യാൻവാസിൽ വലിയ മുതൽമുടക്കിൽ എത്തുന്ന ഒരു മാസ് എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തങ്ങൾ പറഞ്ഞു. പ്രശസ്ത ആക്ഷൻ കൊറിയോഗ്രഫേഴ്സ് ആയ കലൈ കിങ്സൺ, സ്റ്റണ്ട് സിൽവ എന്നിവരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ എട്ട് ആക്ഷൻ രംഗങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കെ.ജി.എഫിലൂടെ തരംഗമായി മാറിയ രവി ബസ്രൂര്‍ ആണ് സംഗീതം. 

മാർക്കോ സിനിമയുടെ പൂജാവേളയിൽ നിന്ന് (Photo: Special Arrangement)

ടർബോ എന്ന ചിത്രത്തിൽ‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കബീർ ദുഹാൻസിങ്, സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരെക്കൂടാതെ പുതുമുഖങ്ങളും മാർക്കോയിൽ അണിനിരക്കുന്നു. ബോളിവുഡ് താരമാകും നായികയെന്നാണ് സൂചന. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ മറ്റൊരു പ്രധാന ലൊക്കേഷൻ ഫോർട്ട് കൊച്ചിയാണ്.

മാർക്കോ സിനിമയുടെ പൂജാവേളയിൽ നിന്ന് (Photo: Special Arrangement)

ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്, എഡിറ്റിങ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യും – ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ– സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് – ബിനു മണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, ഡിജിറ്റൽ മാർക്കറ്റിങ്– ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്. 

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-common-malayalammovienews mo-entertainment-common-viralnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nivinpauly 54lq0rf29m4p8g4boub4t7dnde


Source link

Related Articles

Back to top button