അമേഠി, റായ്ബറേലി സീറ്റ്: കർണാടകയിൽ രാഹുൽ–ഖർഗെ ചർച്ച; മത്സരിക്കാനില്ലെന്ന് ഉറച്ച് പ്രിയങ്ക
അമേഠി, റായ്ബറേലി സീറ്റ്: കർണാടകയിൽ രാഹുൽ–ഖർഗെ ചർച്ച; മത്സരിക്കാനില്ലെന്ന് ഉറച്ച് പ്രിയങ്ക- Amethi | Raebareli | Manorama News
അമേഠി, റായ്ബറേലി സീറ്റ്: കർണാടകയിൽ രാഹുൽ–ഖർഗെ ചർച്ച; മത്സരിക്കാനില്ലെന്ന് ഉറച്ച് പ്രിയങ്ക
ഓൺലൈൻ ഡെസ്‌ക്
Published: May 02 , 2024 06:53 PM IST
1 minute Read
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും. (ചിത്രം: പിടിഐ)
ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ തീരുമാനിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ചർച്ച നടത്തുന്നു. കർണാടകയിലാണ് രാഹുലും ഖർഗെയും തമ്മിൽ ചർച്ച നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ കർണാടകയിലെത്തിയത്.
ഇരു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം നാളെയാണ്. അഞ്ചാം ഘട്ടമായ മേയ് 20നാണ് രണ്ട് സീറ്റുകളിലേക്കും വോട്ടെടുപ്പ്. സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഖാർഗെയെ ഏൽപ്പിച്ചതായി പാർട്ടിവൃത്തങ്ങൾ അറിയിച്ചിരുന്നു. റായ്ബറേലിയിൽ മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ പ്രിയങ്ക ഗാന്ധി ഉറച്ചുനിൽക്കുന്നതായാണ് സൂചന.
സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രവർത്തകർക്കിടയിലും ആശങ്കയുണ്ട്. ഗാന്ധി കുടുംബത്തിലെ ഒരാളെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രഖ്യാപനം നീളുന്തോറും സ്ഥാനാർഥിത്വം ചർച്ചയാകുമെന്നും അവസാനനിമിഷം രാഹുലിനെ രംഗത്തിറക്കുന്നതു ഗുണം ചെയ്യുമെന്നുമുള്ള ചിന്ത കോൺഗ്രസ് നേതൃത്വത്തിനുണ്ട്. രാഹുൽ അമേഠിയിൽ മത്സരിക്കണമെന്നാണു പാർട്ടിക്കുള്ളിലെ ഭൂരിപക്ഷാഭിപ്രായം.വയനാട്ടിൽനിന്നുള്ള സിറ്റിങ് എംപിയായ രാഹുൽ, അമേഠിയിൽ മത്സരിക്കാൻ ഉപാധികൾ മുന്നോട്ടുവച്ചതായി റിപ്പോർട്ടുണ്ട്. റായ്‌ബറേലിയിൽ ജയിച്ചാൽ ഗാന്ധി കുടുംബത്തിലെ മൂന്നു പേരും പാർലമെന്റിലെത്തുമെന്ന ന്യായമാണ് മത്സരിക്കാതിരിക്കാൻ പ്രിയങ്ക ഗാന്ധി പറയുന്നത്. ഇതു കുടുംബാധിപത്യ പാർട്ടിയെന്ന ബിജെപിയുടെ പ്രചാരണം ശക്തിപ്പെടുത്തുമെന്നും അവർ പറയുന്നു. ഇതുവരെ റായ്ബറേലിയെ പ്രതിനിധീകരിച്ചിരുന്ന സോണിയ ഗാന്ധി, രാജ്യസഭയിലേക്ക് മാറിയിരുന്നു.
അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർഥി പ്രഖ്യാപനം ഇനിയുള്ള തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ബാക്കിയുള്ള അഞ്ച് ഘട്ടങ്ങളിലായി 353 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതിൽ 330 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുന്നുണ്ട്. സൂറത്ത്, ഇൻഡോർ സീറ്റുകളിൽ ബിജെപി എതിരില്ലാതെ വിജയിച്ചു.
English Summary:
Mallikarjun Kharge, Rahul Gandhi Meet To Discuss Amethi, Raebareli
mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge mo-news-world-countries-india-indianews 6k1agnhg9g3h7r36qovi6cahem mo-politics-leaders-priyankagandhi mo-politics-parties-congress mo-politics-elections-loksabhaelections2024
Source link