INDIA

സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി – Manish Sisodia’s bail plea rejected again | Malayalam News, India News | Manorama Online | Manorama News

സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി

മനോരമ ലേഖകൻ

Published: May 01 , 2024 03:00 AM IST

Updated: April 30, 2024 10:38 PM IST

1 minute Read

മനീഷ് സിസോദിയ (Photo: Twitter)

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി രണ്ടാം തവണയും തള്ളി. ജാമ്യം നൽകാൻ അനുകൂലമായ സാഹചര്യമല്ലെന്നു വ്യക്തമാക്കിയാണു റൗസ് അവന്യൂ കോടതി സ്പെഷൽ ജഡ്ജി കാവേരി ബവേജ ഹർജി തള്ളിയത്. വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ആംആദ്മി പാർട്ടി നേതൃത്വം. 

നേരത്തെ സിസോദിയയുടെ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു വീണ്ടും വിചാരണക്കോടതിയെ സമീപിച്ചത്. മദ്യനയത്തിലെ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ഇ.ഡിയും അറസ്റ്റ് രേഖപ്പെടുത്തി. 

English Summary:
Manish Sisodia’s bail plea rejected again

mo-news-common-delhiliquorpolicyscam 40oksopiu7f7i7uq42v99dodk2-list mo-politics-leaders-manish-sisodia mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6a04nilf71ihqvj56jdfk23fn2 mo-judiciary-lawndorder-arrest mo-politics-parties-aap


Source link

Related Articles

Back to top button