ഒരു കോടി: അന്വേഷണം നടത്തും
തൃശൂർ: എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിൽ സിപിഎം തിരിച്ചടയ്ക്കാൻ കൊണ്ടുവന്ന തുക സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ആദായ നികുതി വകുപ്പ്. പിൻവലിച്ച ഒരുകോടി രൂപ തിരിച്ചടയ്ക്കാനുള്ള നീക്കം ആദായനികുതി വകുപ്പ് തടഞ്ഞിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിൽനിന്ന് ഏപ്രിൽ രണ്ടിന് ഒരു കോടി പിൻവലിച്ചെന്നു കണ്ടെത്തിയാണു സിപിഎമ്മിന്റെ അക്കൗണ്ടുകളിലേക്ക് അന്വേഷണം എത്തിയത്. സിപിഎം നൽകിയ ആദായനികുതി റിട്ടേണുകളിൽ ഈ അക്കൗണ്ട് വിവരമില്ലെന്നും കെവൈസി രേഖകൾ പൂർണമല്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ അഞ്ചു കോടി പത്തു ലക്ഷം രൂപയാണുണ്ടായിരുന്നത്. ഇതിൽ ഒരു കോടി സ്ഥിരനിക്ഷേപമാണ്. ഏപ്രിൽ രണ്ടിനു പിൻവലിച്ച പണം ചെലവാക്കരുതെന്ന് ആദായനികുതി വകുപ്പ് നിർദേശം നൽകിയിരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നും മറ്റൊരു അക്കൗണ്ടിൽ 10 കോടിയുടെ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, കേരള ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങി അഞ്ചു ബാങ്കുകളിലായി ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ടുകളുണ്ട്. തൃശൂർ ജില്ലയിൽമാത്രം സിപിഎമ്മിന് 81 അക്കൗണ്ടുകൾ ഉണ്ടെന്നും 91 ഇടങ്ങളിൽ സ്വത്തുവകകൾ ഉണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിന്റെ വിശദാംശങ്ങൾ കൈമാറിയിട്ടില്ലെന്ന് ഇഡിയും പറയുന്നു. പാർട്ടി അക്കൗണ്ടുകളിലൂടെ കള്ളപ്പണ ഇടപാട് നടന്നെന്ന ഗുരുതര ആരോപണമാണ് സിപിഎമ്മിനെതിരേ ഉന്നയിക്കുന്നത്.

Source link