SPORTS

സൂപ്പർ ലക്നോ


ല​ക്നോ: ഐ​പി​എ​ൽ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സിന് നാലു വിക്കറ്റ് ജയം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റിന് 144 റ​ണ്‍​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മറുപടി ബാറ്റിംഗിൽ ലക്നോ ആറു വിക്കറ്റ് നഷ്ടത്തിൽ 19.2 ഓവറിൽ 145 റൺസ് നേടി. നാ​ലു വി​ക്ക​റ്റി​ന് 27 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യി​ലാ​യി​രു​ന്ന മും​ബൈ​യെ നെ​ഹാ​ൽ വ​ദേ​ര (46), ഇ​ഷാ​ൻ കി​ഷ​ൻ (32), ടിം ​ഡേ​വി​ഡ് (35*) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​ച്ച​ത്. മോ​സി​ൻ ഖാ​ൻ ര​ണ്ടു വി​ക്ക​റ്റും മാ​ർ​ക​സ് സ്റ്റോ​യി​നി​സ്, ന​വീ​ൻ ഉ​ൾ ഹ​ഖ്, മാ​യ​ങ്ക് യാ​ദ​വ്, ര​വി ബി​ഷ്ണോ​യ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ പു​റ​ത്താ​യി​രു​ന്ന പേ​സ​ർ മാ​യ​ങ്ക് യാ​ദ​വ് തി​രി​ച്ചു​വ​ന്ന മ​ത്സ​ര​മാ​യി​രു​ന്നു. എ​ന്നാ​ൽ വീണ്ടും പരിക്കേറ്റെന്ന സം‍ശയത്തിലാണ്. ഓവർ പൂർത്തിയാക്കാതെയാണ് താരം മടങ്ങിയത്. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യ ല​ക്നോ​വി​നെ മാ​ർ​ക​സ് സ്റ്റോ​യി​നി​സ് (62) വിജയ ത്തിലെത്തിച്ചു.


Source link

Related Articles

Back to top button