INDIA

ഇറാൻ പിടിച്ച കപ്പലിലെ ജീവനക്കാരെ ഉടൻ വിട്ടയച്ചേക്കും

ഇറാൻ പിടിച്ച കപ്പലിലെ ജീവനക്കാരെ ഉടൻ വിട്ടയച്ചേക്കും – Crew of the ship seized by Iran may be released soon | Malayalam News, India News | Manorama Online | Manorama News

ഇറാൻ പിടിച്ച കപ്പലിലെ ജീവനക്കാരെ ഉടൻ വിട്ടയച്ചേക്കും

മനോരമ ലേഖകൻ

Published: April 28 , 2024 02:49 AM IST

1 minute Read

ബന്ദികളെ കണ്ട് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ

1. ആൻ ടെസ്സ ജോസഫ്. 2. ആൻ ടെസ്സ വീട്ടിലേക്കു വിളിച്ചപ്പോൾ. (Photos: Arranged)

ടെഹ്റാൻ ∙ ഈ മാസം 13ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരായ 17 ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചു. പോർച്ചുഗലിൽനിന്ന് യാത്ര ആരംഭിച്ച എംഎസ്‍സി ഏരീസ് എന്ന കപ്പൽ ഉടമകളുടെ ഇസ്രയേൽ ബന്ധം ആരോപിച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പൽ ജീവനക്കാരിലെ ഏക വനിതയായിരുന്ന മലയാളി ആൻ ടെസ ജോസഫിനെ 18ന് മോചിപ്പിച്ചിരുന്നു.

ശേഷിക്കുന്നവരിൽ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരുമുണ്ട്. പോർച്ചുഗലിലെ പുതിയ വിദേശകാര്യമന്ത്രി പൗളോ റാംഗൽ ഇറാന്റെ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിനുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണ് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചത്. ജീവനക്കാരെ ഉടൻ വിട്ടയച്ചേക്കുമെന്ന സൂചനയുണ്ട്.

“വാർത്ത ഏറെ സന്തോഷം നൽകുന്നു. നാട്ടിലെത്തിയ ശേഷം മലയാളികളായ മറ്റു 3 പേരുമായും വാട്‌സാപ്പിലൂടെ ബന്ധപ്പെടുമായിരുന്നു. സുരക്ഷിതരാണെന്ന് അവർ പറഞ്ഞിരുന്നു. ഞങ്ങളുടെ മോചനത്തിനു വേണ്ടി പ്രവർത്തിച്ച ഒരുപാടു പേരോട് നന്ദി.” – ആൻ ടെസ ജോസഫ്

English Summary:
Crew of the ship seized by Iran may be released soon

mo-news-world-countries-iran mo-news-world-countries-israel mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 4nq8ecfn0l4ln7nrva5g8q2l1h mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-auto-cargo-ship


Source link

Related Articles

Back to top button