SPORTS

പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ


ല​ക്നോ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ 17 സീ​സ​ണി​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീ​മാ​യി സ​ഞ്ജു സാം​സ​ണി​ന്‍റെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. ല​ക്നോ ഉ​യ​ർ​ത്തി​യ 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഒ​രോ​വ​ർ ബാ​ക്കി​യി​രി​ക്കേ രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്നു. പു​റ​ത്താ​കാ​തെ മു​ന്നി​ൽ​നി​ന്ന ന​യി​ച്ച സ​ഞ്ജു​വും (33 പ​ന്തി​ൽ 71), ധ്രു​വ് ജു​റെ​ലു​മാ​ണ് (34 പ​ന്തി​ൽ 52) രാ​ജ​സ്ഥാ​ന് ഏ​ഴു വി​ക്ക​റ്റ് ജ​യം ന​ല്കി​യ​ത്. സ്കോ​ർ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ് 20 ഓ​വ​റി​ൽ 196/5. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് 19 ഓ​വ​റി​ൽ 199/3. രാ​ജ​സ്ഥാ​നാ​യി ജോ​സ് ബ​ട്‌ല​ർ (18 പ​ന്തി​ൽ 34)-യ​ശ​സ്വി ജ​യ്സ്വാ​ൾ (18 പ​ന്തി​ൽ 24) മി​ക​ച്ച തു​ട​ക്കാ​ണ് ന​ൽ​കി​യ​ത്. മൂ​ന്നു വി​ക്ക​റ്റി​ന് 78 എ​ന്ന നി​ല​യി​ലാ​ണ് സ​ഞ്ജു​വും ജു​റെ​ലും ഒ​ന്നി​ച്ച​ത്. 62 പ​ന്തി​ൽ 121 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടാ​ണ് നാ​ലാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും നേ​ടി​യ​ത്.

ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും (76) ദീ​പ​ക് ഹൂ​ഡ​യു​ടെ​യും (50) അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ല​ക്നോ​വി​നെ മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ട്രെ​ന്‍റ് ബോ​ൾ​ട്ട് എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ൽ​ത്ത​ന്നെ ഓ​പ്പ​ണ​ർ ക്വി​ന്‍റ​ൻ ഡി ​കോ​ക്ക് (മൂ​ന്ന് പ​ന്തി​ൽ എ​ട്ട്) പു​റ​ത്താ​യി. കെ.​എ​ൽ. രാ​ഹു​ലും ദീ​പ​ക് ഹൂ​ഡ​യും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 115 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് ല​ക്നോ​വി​നെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്.


Source link

Related Articles

Back to top button