INDIALATEST NEWS

‘ജനാധിപത്യത്തെ സംരക്ഷിക്കൂ’: ഡൽഹിയിൽ വൻ റോഡ്ഷോയുമായി സുനിത കേജ്‍രിവാളിന്റെ കന്നി പ്രചാരണം

സുനിത കേജ്‍രിവാളിന്റെ കന്നി പ്രചാരണം– Sunita Kejriwal | Election Roadshow | India News | Malayala Manorama

‘ജനാധിപത്യത്തെ സംരക്ഷിക്കൂ’: ഡൽഹിയിൽ വൻ റോഡ്ഷോയുമായി സുനിത കേജ്‍രിവാളിന്റെ കന്നി പ്രചാരണം

ഓൺലൈൻ ഡെസ്ക്

Published: April 27 , 2024 07:10 PM IST

Updated: April 27, 2024 09:04 PM IST

1 minute Read

ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി കുൽദീപ് കുമാറിന്റെ പ്രചാരണത്തിനെത്തിയ അരവിന്ദ് കേജ്‍രിവാളിന്റെ ഭാര്യ സുനിത കേജ്‍രിവാൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു . (PTI Photo)

ന്യൂഡൽഹി∙ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ‌അഭാവത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി ഭാര്യ സുനിത കേജ്‍രിവാൾ. ഈസ്റ്റ് ‍ഡൽഹിയിലെ ആം ആദ്മി സ്ഥാനാർഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള റോഡ്ഷോയിലാണ് സുനിത കന്നി പ്രചരണത്തിനിറങ്ങിയത്. ഈസ്റ്റ് ഡൽഹിയിലെ കോണ്ട്‍ലി മേഖലയിലെ വോട്ടർമാരെയാണ് സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽനിന്ന് സുനിത അഭിവാദ്യം ചെയ്തത്. 

വാഹനത്തിന്റെ സൺറൂഫിൽ കൂപ്പുകൈകളോടെ ജനങ്ങളെ ആഭിവാദ്യം ചെയ്താണ് സുനിത റോഡ്ഷോയുടെ ഭാഗമായത്. ഈസ്റ്റ് ഡൽഹിയിലെ എഎപി സ്ഥാനാർഥി കുൽദീപ് കുമാർ അവരുടെ സമീപത്തായി വാഹനത്തിനു മുകളിൽ ഇരുന്നു. മദ്യനയ കേസിൽ അരവിന്ദ് കേജ്‍രിവാൾ ജയിലിലായതിനാൽ അദ്ദേഹത്തിന്റെ ഭാര്യയായ സുനിതയാകും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുകയെന്ന് എഎപി നേതൃത്വം അറിയിച്ചിരുന്നു. 

ജയിലിൽ അടച്ചതുകൊണ്ട് കേജ്‍രിവാളിനെ തടയാനാകില്ലെന്ന് വോട്ടർമാരെ അഭിസംബോധന ചെയ്ത് സുനിത പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്കായി സ്കൂളുകൾ പണിതു നൽകിയതിനും സൗജന്യ വൈദ്യുതി നൽകിയതിനും മൊഹല്ല ക്ലിനിക്കുകൾ തുറന്നതിനുമാണ് അദ്ദേഹത്തെ ജയിലിൽ അടച്ചതെന്നും അവർ പറഞ്ഞു. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും അത് അവസാനിപ്പിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും സുനിത ആഹ്വാനം ചെയ്തു. 

English Summary:
Sunita Kejriwal’s maiden roadshow for Lok Sabha polls

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-arvindkejriwal 5kjt2c268mf2lq99c6jnllobkp mo-politics-parties-aap mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button