എംഎൽഎമാരുടെ നിസ്സഹകരണം കർണാടകയിൽ ബിജെപിക്ക് തലവേദന
എംഎൽഎമാരുടെ നിസ്സഹകരണം കർണാടകയിൽ ബിജെപിക്ക് തലവേദന – Non-cooperation of MLAs is headache for BJP in Karnataka | Malayalam News, India News | Manorama Online | Manorama News
എംഎൽഎമാരുടെ നിസ്സഹകരണം കർണാടകയിൽ ബിജെപിക്ക് തലവേദന
മനോരമ ലേഖകൻ
Published: April 27 , 2024 02:13 AM IST
Updated: April 26, 2024 08:41 PM IST
1 minute Read
ഭഗവന്ത് ഖൂബ
ബെംഗളൂരു∙ ബീദറിലെ ബിജെപി സ്ഥാനാർഥിയും കേന്ദ്ര സഹമന്ത്രിയുമായ ഭഗവന്ത് ഖൂബയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 2 എംഎൽഎമാർ വിട്ടുനിൽക്കുന്നത് പാർട്ടിക്ക് തലവേദനയാകുന്നു. ഖൂബയ്ക്കു വീണ്ടും സീറ്റ് നൽകുന്നതിനെ തുടക്കം മുതൽ എതിർത്ത ശരണു സലഗർ, പ്രഭു ചൗഹാൻ എന്നിവരാണു പ്രചാരണത്തിനിറങ്ങാത്തത്.
അനാരോഗ്യമാണ് ചൗഹാൻ കാരണമായി പറയുന്നതെങ്കിൽ, ആദ്യഘട്ടത്തിൽ ഖുബയെ അനുഗമിച്ച ശരണു സലകർ നിലവിൽ സജീവമല്ല. ബീദർ മണ്ഡല പരിധിയിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ 5 എണ്ണവും ബിജെപിക്കൊപ്പമാണ്. സംസ്ഥാനമന്ത്രിയും അഖിലേന്ത്യ വീരശൈവ മഹാസഭ സെക്രട്ടറി ജനറലുമായ ഈശ്വർ ഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. 2019ൽ 116834 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഈശ്വർ ഖണ്ഡ്രെയെ ഖൂബ പരാജയപ്പെടുത്തിയത്.
English Summary:
Non-cooperation of MLAs is headache for BJP in Karnataka
mo-news-common-malayalamnews 68ni1dfob5jit7cjp01qk05v7o mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka mo-politics-elections-loksabhaelections2024
Source link