സീറ്റിൽ ചാരിക്കിടക്കാനാകാതെ വിമാന യാത്ര; ഡിജിപിക്ക് 2 ലക്ഷം നഷ്ടപരിഹാരം
സീറ്റിൽ ചാരിക്കിടക്കാനാകാതെ വിമാന യാത്ര; ഡിജിപിക്ക് 2 ലക്ഷം നഷ്ടപരിഹാരം – Singapore Airlines give two lakh compensation to DGP | Malayalam News, India News | Manorama Online | Manorama News
സീറ്റിൽ ചാരിക്കിടക്കാനാകാതെ വിമാന യാത്ര; ഡിജിപിക്ക് 2 ലക്ഷം നഷ്ടപരിഹാരം
മനോരമ ലേഖകൻ
Published: April 26 , 2024 04:13 AM IST
1 minute Read
ഹൈദരാബാദ് ∙ ബിസിനസ് ക്ലാസ് ടിക്കറ്റിൽ സിംഗപ്പൂർ എയർലൈൻസിൽ യാത്ര ചെയ്ത തെലങ്കാന ഡിജിപിക്കും ഭാര്യയ്ക്കും ചാരിക്കിടക്കാവുന്ന സീറ്റുകൾ പ്രവർത്തനക്ഷമമല്ലാതിരുന്നതുമൂലമുള്ള അസൗകര്യത്തിനു 2 ലക്ഷം രൂപ നഷ്ടപരിഹാരം. കഴിഞ്ഞ വർഷം മേയ് 23ന് ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രയിലാണ് ഡിജിപി രവി ഗുപ്തയ്ക്കും ഭാര്യ അഞ്ജലിക്കും സീറ്റിൽ ചാരിക്കിടക്കാൻ കഴിയാതിരുന്നതു മൂലം ഒരു രാത്രി മുഴുവൻ അസൗകര്യം ഉണ്ടായത്. എയർലൈൻസിൽ പരാതിപ്പെട്ടെങ്കിലും 10,000 രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചപ്പോൾ ടിക്കറ്റ് തുകയായ 97,500 രൂപ 12% പലിശ സഹിതം തിരിച്ചുനൽകാനും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു.
English Summary:
Singapore Airlines give two lakh compensation to DGP
1np03jms2k5m4p208cbb32aodl mo-news-national-states-telangana mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-dgp
Source link