വർക് ഫ്രം ട്രാഫിക്; എവിടെ നിന്നും ജോലി ചെയ്യാമെന്നു തെളിയിച്ച് ബെംഗളൂരു
വർക് ഫ്രം ട്രാഫിക്; എവിടെ നിന്നും ജോലി ചെയ്യാമെന്നു തെളിയിച്ച് ബെംഗളൂരു – Bengaluru the tech city, has proved that you can work from anywhere | Malayalam News, India News | Manorama Online | Manorama News
വർക് ഫ്രം ട്രാഫിക്; എവിടെ നിന്നും ജോലി ചെയ്യാമെന്നു തെളിയിച്ച് ബെംഗളൂരു
മനോരമ ലേഖകൻ
Published: April 26 , 2024 04:13 AM IST
1 minute Read
ബെംഗളൂരുവിൽ ജീവിതം അങ്ങനെയാണ്. വർക് ഫ്രം ഹോം, വർക് ഫ്രം ഓഫിസ് ഇവ പോലെ തന്നെ പോപ്പുലർ ആവുകയാണ് വർക് ഫ്രം ട്രാഫിക്. ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുമ്പോൾ സ്കൂട്ടറിൽ ഇരുന്നുപോലും ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടി വരും.
ഇത്തരമൊരു ദൃശ്യമാണിപ്പോൾ ടെക്കികൾക്കിടയിൽ വൈറൽ. വാഹനങ്ങളുടെ നീണ്ട കുരുക്കിനിടയിൽ സ്കൂട്ടറിൽ ഇരിക്കുന്ന പെൺകുട്ടി മൊബൈൽ സ്ക്രീനിലൂടെ ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുന്നതാണു കാഴ്ച.
വർക്ക് ഫ്രം ട്രാഫിക്– ബെംഗളൂരുവിലെ ഒരു സാധാരണ ദിവസം എന്ന അടിക്കുറിപ്പോടെയാണു ചിത്രം പ്രചരിക്കുന്നത്. കുറച്ചുനാൾ മുൻപ് സ്കൂട്ടറിൽ പിന്നിലിരിക്കുന്നയാൾ ലാപ്ടോപ് തുറന്നുവച്ച് സൂം മീറ്റിങ്ങിൽ പങ്കെടുക്കുന്ന ദൃശ്യവും തിയറ്ററിനുള്ളിലിരുന്നു ജോലി ചെയ്യുന്നതും ഹിറ്റായിരു
English Summary:
Bengaluru the tech city, has proved that you can work from anywhere
mo-news-common-malayalamnews 4t0veonseac4jre0p9la5pb8v4 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-auto-trafficjam
Source link