ഹേമന്ദ് സോറന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക്; ഗോണ്ഡേയ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഹേമന്ദ് സോറന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക്; ഗോണ്ഡേയ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി – Hemant Soren wife Kalpana Soren to contest bypoll from Gandey assembly seat in Jharkhand | India News, Malayalam News | Manorama Online | Manorama News
ഹേമന്ദ് സോറന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക്; ഗോണ്ഡേയ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി
മനോരമ ലേഖകൻ
Published: April 26 , 2024 04:17 AM IST
1 minute Read
കൽപന സോറൻ
ന്യൂഡൽഹി ∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ദ് സോറന്റെ ഭാര്യ കൽപന സജീവരാഷ്ട്രീയത്തിലേക്ക്. ഗോണ്ഡേയ് മണ്ഡലത്തിൽ മേയ് 20നു നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയായി കൽപന മത്സരിക്കും.
സോറന്റെ വിശ്വസ്തനായ സർഫറാസ് അഹമ്മദ് എംഎൽഎ രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്. കൽപനയ്ക്കു രാഷ്ട്രീയത്തിലേക്കു വഴിയൊരുക്കാനാണു രാജിവച്ചതെന്നു നേരത്തേ സൂചനയുണ്ടായിരുന്നു.
കഴിഞ്ഞ ജനുവരിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറൻ ജയിലിലാണ്. സോറന്റെ അസാന്നിധ്യത്തിൽ പാർട്ടി കാര്യങ്ങളിൽ കൽപന ഇടപെടുന്നുണ്ട്.
English Summary:
Hemant Soren wife Kalpana Soren to contest bypoll from Gandey assembly seat in Jharkhand
mo-news-national-states-jharkhand 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-hemantsoren 1slan2209aaselvkuarj1da4fj
Source link