അലാസ്കയിൽ വിമാനം തകർന്നുവീണ് രണ്ടു മരണം
അലാസ്ക: അമേരിക്കയിലെ അലാസ്ക സംസ്ഥാനത്തെ ഫെയർബാങ്ക്സ് നഗരത്തിൽ ചെറുവിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ മരിച്ചു. ഫെയർബാങ്ക്സ് നഗരത്തിനടുത്തുള്ള താനാന നദീതീരത്തേക്കാണ് ഡഗ്ലാസ് സി-54 സ്കൈമാസ്റ്റർ വിമാനം തകർന്നുവീണത്. ഇന്ധനവുമായി 480 കിലോമീറ്റർ അകലെയുള്ള കൊബുക് ഗ്രാമത്തിലേക്ക് പോകുകയായിരുന്ന വിമാനം ഫെയർബാങ്ക്സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നതിനു പിന്നാലെ 11 കിലോമീറ്റർ അകലെയുള്ള കുന്നിൻചെരുവിൽ ഇടിക്കുകയും തകർന്നുവീഴുകയുമായിരുന്നു. ഇന്ധനത്തിനു തീപിടിച്ചതിനെത്തുടർന്ന് തിരിച്ചു വിമാനം ലാൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു.
Source link