WORLD
US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ് | PHOTOS
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരെ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം ആളിപ്പടരുന്നു. കൊളംബിയ സര്‍വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധം ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലേക്ക് വ്യാപിച്ചു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പോലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ്. ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ ക്യാമ്പസില്‍ 34 വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ദക്ഷിണ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഒരു പലസ്തീനി വിദ്യാര്‍ഥി നേതാവിനെ അറസ്റ്റ് ചെയ്തു. ഇവിടെ പോലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തി വീശുകയും ചെയ്തു.
Source link